പാനൂര്‍:പാനൂര്‍ നഗരസഭയില്‍ 3-ാം വാര്‍ഡില്‍ മത്സരം ശക്തം.—പ്രതീക്ഷയോടെ ബിജെപി സാരഥി എംപി.സുജാത.—മുസ്ലീം വോട്ടര്‍മാര്‍ ഏറെയുളള വാര്‍ഡില്‍ പൊതുരംഗത്തെ പരിചിതമുഖമായ എംപി.—സുജാതയ്ക്ക് വ്യക്തിബന്ധങ്ങള്‍ വോട്ടായി മാറുമെന്ന ദൃഢനിശ്ചയമാണുളളത്.—ഇരുമുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്നതും ബിജെപിക്ക് ഗുണകരമാവുമെന്ന് കരുതുന്നു.—മുസ്ലീംലീഗിലെ ഗ്രൂപ്പ് വഴക്കില്‍ മണ്ഡലം പ്രസിഡണ്ട് പികെ.അബ്ദുളള വിഭാഗം തീരുമാനിച്ച ഷാഹിദ സലീമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.—ശാഖാകമ്മറ്റി മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചെങ്കിലും അട്ടിമറിക്കപ്പെടുകയായിരുന്നു.—ഇതില്‍ പ്രദേശത്ത് വന്പ്രതിഷേധവുമുണ്ട്.—എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.രമ്യയും മുസ്ലീം വോട്ടിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്.—എന്നാല്‍ മുഴുവനാളുകളുമായി വര്‍ഷങ്ങളായി ബന്ധംപുലര്‍ത്തി വരുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ രാഷ്ട്രീയഭേദമന്യേ നിരവധിപേര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.—റിട്ട:അദ്ധ്യാപകനും ഗുരുസന്നിധി സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ വി.അരവിന്ദന്റെ ഭാര്യയാണ് എംപി.സുജാത.—അശാസ്ത്രീയ വാര്‍ഡു വി‘ജനത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനായി മുറിച്ചൊപ്പിച്ച വാര്‍ഡാണ് ഇത്.—1318 വോട്ടര്‍മാരാണ് ആകെയുളളത്.—594 പുരുഷവോട്ടര്‍മാരും 724സ്ത്രീ വോട്ടര്‍മാരുമാണ് വാര്‍ഡിലുളളത്.—അട്ടിമറി ജയത്തിലൂടെ പൊന്‍താമര വിരിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ബിജെപി നേതൃത്വത്തിനുളളത്.—
പ്രതികരിക്കാൻ ഇവിടെ എഴുതുക: