ഇരിട്ടി : ഇരിട്ടി നഗരസഭയുടെ അഞ്ചാം വാര്‍ഡ് കീഴൂര്‍ കുന്നില്‍ തീപാറുന്ന മത്സരം. വര്‍ഷങ്ങളായി തുടരുന്ന സംഘടനാ പാടവം തെളിയിച്ച മികവില്‍ എതിര് സ്ഥാനാര്‍ഥികളായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. ജനാര്‍ദ്ദനനോടും സിപിഎം പ്രാദേശിക നേതാവ് കെ. ബാലകൃഷ്ണനോടും എതിരിട്ടു വിജയരഥം തെളിച്ച് മുന്നേറുകയാണ് ബിജെപി സ്ഥാനാര്‍ഥി സത്യന് കൊമ്മേരി.
സംഘബന്ധ തൊഴിലാളി സംഘടനകളായ ബിഎംഎസ് ജില്ലാ ട്രഷറര്‍, മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ കോ.ഓപ്പ-എംപ്ലോയീസ് സംഘ് ജില്ലാ ജനറല്‍ സിക്രട്ടറി, കാവൂട്ടു പറമ്പ് ക്ഷേത്രം ട്രഷറര്‍, അശ്വിനി കുമാര്‍ ഗ്രാമസേവാ സമിതി ഭാരവാഹി എന്നിങ്ങിനെ വിവിധ നിലകളില്‍ സത്യന് കൊമ്മേരി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിച്ച മേഖലയിലെല്ലാം പ്രശസ്തമായ നിലയില്‍ അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തുകയും ചെയ്തു. ഈ മികവു മാത്രം മതി കൊമ്മേരിക്ക് തന്റെ വാര്‍ഡില്‍ ജയിച്ചു കയറാന്‍ .
ഇരിട്ടി നഗരസഭ‘ രൂപീകരിച്ചതോടെ പുന്നടും കീഴൂര്‍ കുന്നും ഒന്ന് ചേര്‍ന്നിരുന്ന വാര്‍ഡ് വിഭജിക്കപ്പെട്ടു. അതേസമയം എടക്കാനത്തിന്റെ ഒരു ഭാഗം ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ബിജെപി മെമ്പര്‍ ശിവശങ്കരനും, സിപിഎം മെമ്പര്‍ ഉഷയും കഴിഞ്ഞ ഭരണസമിതിയിലെ ഈ വാര്‍ഡിലെ മെമ്പര്‍മാരായിരുന്നു. എന്നാല്‍ ബിജെപി മെമ്പര്‍ ശിവശങ്കരന് ഇരുന്ന ഭാഗത്ത് വന്‍ വികസനം കൊണ്ടുവരാന്‍ അന്ന് അദ്ദേഹത്തിനായി. റോഡുകളായാലും വാര്‍ഡിലെ മറ്റു വികസന പ്രവര്ത്തനങ്ങളിലായാലും ശിവശങ്കരന് ഏറെ ശ്രദ്ധ ചെലുത്തി. അതേസമയം സിപിഎം മെമ്പര്‍ ഇരുന്ന വാര്‍ഡിന്റെ ‘ഭാഗങ്ങളില്‍ ഉണ്ടായ തളര്‍ച്ചയും ശ്രദ്ധിക്കപ്പെട്ടു. ഇതും ജനങ്ങള്‍ ഇവിടെ ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്.
പുതിയ വാര്‍ഡ് വിഭജനത്തോടെ ആയിരത്തി ഇരുന്നൂറിലേറെ വോട്ടര്‍മാര്‍ ഉണ്ടായിരുന്ന വാര്‍ഡില്‍ ഇപ്പോള്‍ 788 വോട്ടര്‍മാരാണുള്ളത്. ഇതില്‍ മുന്നൂറിലേറെ വോട്ടുകള്‍ ബിജെപി ഇവിടെനിന്നും പ്രതീക്ഷിക്കുന്നു. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണു സംസാരം. എല്ലാറ്റിനും ഉപരി സത്യന് കൊമ്മേരി എന്ന സ്ഥാനാര്‍ഥിയുടെ ജനകീയ മുഖം ഈ വാര്‍ഡില്‍ വിജയരഥമേറും എന്ന് തന്നെ ഉറച്ചു വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: