പാനൂര്‍: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നീക്കം. ബോംബ് നിര്‍മ്മാണവും ആയുധശേഖരവും വ്യാപകം. കൂത്തുപറമ്പ് പഴയനിരത്ത് നിന്നും വന്‍ ആയുധശേഖരം പിടിച്ചതിനു പുറമെ കഴിഞ്ഞ ദിവസം മുടക്കോഴിമലയില്‍ നിന്നും എട്ട് ഉഗ്രശേഷിയുളള ബോംബുകള്‍ ഇരിട്ടി ഡിവൈഎസ്പി.സുകുമാരനും സംഘവും പിടികൂടിയിരുന്നു. ഭൂഗര്ഭഗുഹയുണ്ടാക്കി ബോംബുനിര്‍മ്മാണ കേന്ദ്രം പോലീസിനെപ്പോലും ഞെട്ടിച്ചു. ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടന്നതും കക്രോട്ടുകുന്നില്‍ വെച്ചായിരുന്നു. ജൂണ്‍ 6നായിരുന്നു സ്ഫോടനം.
കുന്നുകളും മലകളുമാണ് ബോംബ് നിര്‍മ്മാണത്തിനായി സിപിഎം തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമത്തിന് ജില്ലയിലെ മുഴുവന്‍ ഏരിയാകമ്മറ്റിയുടെ കീഴിലും ആയുധങ്ങള്‍ കുന്നുകൂട്ടിയിട്ടുണ്ടെന്നാണ് വിവരം. എന്നും തിരഞ്ഞെടുപ്പില്‍ ബൂത്ത്പിടുത്തവും അക്രമവും ജില്ലയില്‍ പതിവാണ്. അതിനാല്‍ത്തന്നെ കേന്ദ്രസേനയെ ലഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പാനൂര്‍, തലശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി മേഖലയിലാണ് വ്യാപക അക്രമം നടത്താന്‍ സിപിഎം നീക്കമുണ്ടാവുക. ഇതിനു തിരഞ്ഞെടുപ്പ് ഇല്ലാത്ത മാഹി, പളളൂര്‍, കോഹിനൂര്‍ ഭാഗങ്ങളില്‍ നിന്നും സിപിഎം പ്രവര്‍ത്തകരെ ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ എത്തിക്കും. പരിചിതരല്ലാത്തവരെയാണ് കളളവോട്ടിന് ഉപയോഗിക്കുക. പര്‍ദ്ധയിട്ട് കളളവോട്ടു ചെയ്യാന്‍ മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനവും നല്കിയിട്ടുണ്ടത്രേ. ബിജെപിക്കു സ്വാധീനമുളള മേഖലയിലാണ് കളളവോട്ടു ശക്തമാക്കുക. ജില്ലയില്‍ സിപിഎമ്മിന് വോട്ടുവര്‍ധിപ്പിക്കാന്‍ എന്തുകടുംകൈയും ചെയ്യണമെന്നാണ് തീരുമാനം. അതിനാല്‍ ജില്ലയില്‍ വ്യാപക അക്രമവും അരങ്ങേറും. രഹസ്യാന്വേഷണ വിഭാഗം ജില്ലയില്‍ വ്യാപക അക്രമമുണ്ടാകുമെന്ന് റിപ്പോര്‍ട്ടു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാപോലീസ് ചീഫ് പി.ഉണ്ണിരാജന് ബൂത്തില്‍ സംഘര്‍ഷമുണ്ടായാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞതും. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കിയിട്ടുമുണ്ട്. അങ്ങിനെയൊരു തീരുമാനം നടപ്പായാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആണ്-പെണ് വ്യത്യാസമില്ലാതെ മുഴുവന്‍ സിപിഎം സ്ഥാനാര്‍ത്ഥികളും ജയിലിലുമാകുമെന്ന ആശങ്കയാണ് സിപിഎം നേതൃത്വം പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: