കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബൂത്തുകളില്‍ നിയോഗിക്കുന്ന ഹരിത സേനയിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കുളള യൂണിഫോം വിതരണം ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിര്‍വഹിച്ചു. അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.സുദേശന്‍, ലീഡ് ബാങ്ക് മാനേജര്‍ സന്തോഷ്, സിണ്ടിക്കേറ്റ് ബാങ്ക് മാനേജര്‍ വി.രവീന്ദ്രന്, സ്റ്റേറ്റ് ബാങ്ക് മാനേജര്‍ ബാലകൃഷ്ണന്, കണ്ണൂര്‍ നോര്‍ത്ത് എഇ ഒ കെ.എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പൊതുമേഖലാ ബാങ്കുകളുടെ സഹകരണത്തോടെയാണ് യൂണിഫോം വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: