കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ പോളിങ്ങ് സ്റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 1, 2 തീയ്യതികളിലും, പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്തുകളിലും, കോര്പ്പറേഷന്/മുനിസിപ്പാലിറ്റി വാര്‍ഡുകളുടെയും പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 2 നും ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ അവധി അനുവദിച്ച് ഉത്തരവായി. കൂടാതെ ഇവിഎം കമ്മീഷനിങ്ങിനും, വോട്ടെണ്ണല്‍ കേന്ദ്രമായും നിശ്ചയിച്ചിട്ടുളള മാടായി എച്ച്എസ്എസ് ഗേള്‍സ്, പയ്യന്നൂര്‍ കോളേജ്, സര് സയ്യദ് കോളേജ്, തളിപ്പറമ്പ്, കെപിസി എച്ച്എസ്എസ് പട്ടാന്നൂര്‍, കൃഷ്ണമേനോന് സ്മാരക ഗവ.വനിതാ കോളേജ്, കണ്ണൂര്‍, സിഎച്ച്എം എച്ച്എസ്എസ്, എളയാവൂര്, ഗവ.ബ്രണ്ണന്‍ കോളേജ്, ധര്‍മ്മടം, തലശ്ശേരി, നിര്‍മ്മലഗിരി കോളേജ്, കൂത്തുപറമ്പ്, രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസ് മൊകേരി, മട്ടന്നൂര്‍ എച്ച്എസ്എസ്, മട്ടന്നൂര്‍, സെന്റ് ജോണ്‍സ് യുപി സ്കൂള്‍, തുണ്ടിയില്‍, ഗവ.വൊക്കേഷണല്‍ എച്ച്എസ്എസ്, കണ്ണൂര്‍, പയ്യന്നൂര്‍ ഗവ.ബോയ്സ് സ്കൂള്‍, ഗവ.ഗേള്‍സ് എച്ച്എസ്എസ്, തലശ്ശേരി, ഗവ.എച്ച്എസ്എസ്, ചാവശ്ശേരി, കെകെവി മെമ്മോറിയല്‍ എച്ച്എസ്എസ്, പാനൂര്‍, ഗവ.എഞ്ചിനീയറിങ്ങ് കോളേജ്, മാങ്ങാട്, കണ്ണൂര്‍, ഗവ.എച്ച്എസ്എസ് ശ്രീകണ്ഠപുരം എന്നിവക്ക് ഒക്ടോബര്‍ 30 നും വോട്ടെണ്ണല്‍ തിയ്യതിയായ നവംബര്‍ 7 നും അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: