കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി 409 പോളിങ്ങ് ബൂത്തുകളിലെ വെബ്കാസ്റ്റിങ്ങ് തത്സമയം കാണാന്‍ പ്രധാന കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. വെബ്കാസ്റ്റിങ്ങ് ഓപ്പറേറ്റര്‍മാര്‍ക്കുളള പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
11 ബ്ലോക്ക് പഞ്ചായത്തുകള്‍, 8 മുനിസിപ്പാലിറ്റികള്‍, കോര്പ്പറേഷന് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ ടി വി സ്ഥാപിച്ച് ദൃശ്യങ്ങള്‍ തത്സമയം കാണാനുളള ക്രമീകരണം നടത്തും. ഇതു കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമുപയോഗിച്ച് എല്ലാവര്ക്കും കാണുകയും ചെയ്യാം. ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ്ങ് ചെയ്യുന്നത് കണ്ണൂരിലാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 173 പോളിങ്ങ് ബൂത്തുകളിലാണ് ഈ സൗകര്യമൊരുക്കിയത്. ഓപ്പറേറ്റര്‍മാര്‍ക്ക് പ്രതേ്യക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, അക്ഷയ കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് പൂതപ്പാറ എന്നിവര്‍ സംസാരിച്ചു.
വെബ്കാസ്റ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിനായി എന്‍ഐസി ജില്ലാ ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് നോഡല്‍ ഓഫീസര്‍, വിശ്വനാഥന് ബിഎസ്എന്‍എല്‍, വി.വി.സുനില്‍ കുമാര്‍ (കെഎസ്ഇബി), നൗഷാദ് പൂതപ്പാറ (അക്ഷയ), കെ.പി.രത്നേഷ് (ഐടി സെല്‍), ജാഫര്‍ (കലക്ടറേറ്റ്) എന്നിവരെ ഉള്‍പ്പെടുത്തി പ്രതേ്യക ടീമിനെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: