ഇരിട്ടി: പരാജയ ഭീതിമൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മുടക്കോഴിയില്‍ ബോംബുകള്‍ ശേഖരിച്ചു വെച്ചിരിക്കുന്നതെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന് ആരോപിച്ചു. തികച്ചും സിപിഎം കേന്ദ്രമായ ഇവിടെ നിന്നുമാണ് ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളും ക്രിമിനലുകളുമായ കൊടിസുനി അടക്കമുള്ളവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പഴയ നിരത്തിലെ കെട്ടിടത്തില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയതും ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കണം. ഇതുപോലുള്ള സിപിഎം കേന്ദ്രങ്ങളിലെല്ലാം വന്‍ ആയുധ ശേഖരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്തരം പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തി സ്പോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുക്കാന്‍ പോലീസ് തയ്യാറാവണം. സജീവന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: