തലശ്ശേരി: ദേശീയ അര്‍ബുദ ദിനത്തോടനുബന്ധിച്ച് മലബാര്‍ കാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പുകയില നിയന്ത്രണം, അര്‍ബ്ബുദ പ്രതിരോധം എന്നീ വിഷയങ്ങളില്‍ ചെറുകഥ, ചെറുകവിത, കാര്‍ട്ടൂണ്‍, അനുഭവ/ഓര്‍മ്മക്കുറിപ്പുകള്‍, പെയ്ന്റിംഗ് എന്നീ മത്സരങ്ങള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാലയങ്ങള്‍ നവമ്പര്‍ ഒന്നിനും പതിനഞ്ചിനും ഇടയില്‍ മത്സരങ്ങള്‍ നടത്തി സൃഷ്ടികള്‍ മലബാര്‍ കേന്സര് സെന്ററിലേക്ക് അയച്ചുകൊടുക്കണം. പൊതുജനനങ്ങള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവരവരുടെ സൃഷ്ടികള്‍ നവംബര്‍ 15-നകം എംസിസിയിലേക്ക് അയക്കാം. സമ്മാനാര്‍ഹമായ സൃഷ്ടികള്‍ ‘നേതി’ വാര്‍ത്താ പത്രികയില്‍ പ്രസിദ്ധികരിക്കും. അയക്കേണ്ടവിലാസം: കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മലബാര്‍ കാന്‍സര്‍ സെന്റര്‍, മൂഴിക്കര, പി.ഒ. തലശ്ശേരി. പിന്-670 103. ഫോണ്‍: 9496048817, 9496048812.
പ്രതികരിക്കാൻ ഇവിടെ എഴുതുക: