തലശ്ശേരി: സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് സ്ഥാപിച്ചതിനെ ചോദ്യം ചെയ്ത സ്ഥലത്തിന്റെ ഉടമയുടെ പേരില്‍ കതിരൂര്‍ പ്രോലീസ് കള്ളക്കേസ് എടുത്തതായി പരാതി. കതിരൂര്‍ വയലില്‍ പീടികയിലെ മേത്തട്ട ജിതേഷിന്റെ പേരിലാണ് പോലീസ് കള്ളക്കേസെടുത്തത്. തങ്ങളുടെ വീട്ടുപറമ്പില്‍ അനധികൃതമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡ് സ്ഥാപിച്ചത് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് സിപിഎമ്മുകാരുടെ താല്പര്യപ്രകാരം കതിരൂര്‍ പോലീസ് കേസെടുത്തത്. ജിതേഷിനെ ഭീഷണിപ്പെടുത്താന്‍ ആയുധങ്ങളുമായി എത്തിയ സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് പിടികൂടിയ ആയുധങ്ങള്‍ ജിതേഷിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തതായിട്ടാണ് പോലീസ് കേസെടുത്തത്. പോലീസിന്റെ ഇത്തരം നടപടി തലശ്ശേരിലെ പല ഭാഗത്തും നടന്നുവരുന്നതായിട്ടാണ് ബിജെപി പരാതിപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു പരാതി നല്കിയാല് ഉടനെ കേസെടുക്കുവാന്‍ താല്പര്യം കാണിക്കുന്ന പോലീസ് ബിജെപിക്കാരുടെ പരാതിയില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതിയുയരുന്നത്. കോടിയേരി ഭാഗത്തുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ നല്കിയ പരാതിയില്‍ പോലീസ് ഇതുവരെ ഒരു കേസുപോലും ചാര്‍ജ് ചെയ്തിട്ടില്ല. ഇത്തരം ബിജെപി വിരുദ്ധ നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ആവര്‍ത്തിക്കുന്നതെങ്കില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് ഭംഗംവരാന് ഇത്തരം നടപടി ഇടയാക്കുമെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: