കേരളത്തില്‍ സിപിഎം-ലീഗ് ബാന്ധവം മറനീക്കിപുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്. വയനാട്ടില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച വിവിധ കുടുംബയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ലീഗും പരസ്പരം മത്സരിക്കുന്ന മലപ്പുറത്ത് ലീഗുകാര്‍ക്ക് സിപിഎം പിന്തുണ നല്കിവരുന്നു. ഇത്തരത്തിലുള്ള ബാന്ധവം കേരളത്തില്‍ എല്ലായിടത്തും ദൃശ്യമാണ്. സിപിഎം ലീഗുമായി സഖ്യമുണ്ടാക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന പിണറായിയുടെ പരാമര്‍ശം ഇതിന് തെളിവാണ്. പലയിടത്തും ഒളിഞ്ഞും തെളിഞ്ഞുമാണ് സഹകരണം. ലീഗിന് ശക്തിയുള്ള പഞ്ചായത്താണ് ആന്തൂര്‍. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പേ അവിടെ സിപിഎം ജയിച്ചത് ലീഗിന്റെ ഇടപെടല്‍ മൂലമാണ്. കേരളത്തില്‍ മാറിമാറി വന്ന എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ അഴിമതിയുടെ കാര്യത്തില്‍ ഒറ്റകെട്ടാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഴിമതി ആരോപിക്കുന്നവര്‍ ഭരണത്തിലെത്തുമ്പോള്‍ ഇതെല്ലാം പാടെ വിസ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. സിപിഎമ്മിന് പഞ്ചായത്ത്തല വിഷയങ്ങളോ, അഴിമതിയോ അല്ല ആയുധം. അവര്‍ക്ക് ബിജെപിയാണ് പ്രാധാന്യം. ബിജെപിയുടെ വളര്‍ച്ചയില്‍ വിളറി പൂണ്ട സിപിഎം കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ ഒളിപ്രവര്‍ത്തനം നടത്തുകയാണ്. കേന്ദ്ര സര്‍ക്കാരിനെ ഏതുവിധേനയും താറടിക്കുകയാണ് അവരുടെ ലക്ഷ്യം. ദാദ്രി സംഭവം നടന്നത് ഉത്തര്‍പ്രദേശിലാണ്. കേരളാഹൗസില്‍ ഇംഗ്ലീഷ് മെനുവിന് നടുവില്‍ പ്രദര്‍ശിപ്പിച്ച മലയാള അക്ഷരം ഏതെന്ന് ചോദിച്ചപ്പോള്‍ അത് ബീഫെന്നായിരുന്നു അവരുടെ മറുപടി. അതിനെചൊല്ലിയുണ്ടായ പ്രശ്നങ്ങളിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇടപെട്ടത്. കേരളാ ഹൗസിലെ നീതിനിര്‍വഹണവും ഡല്‍ഹി പോലീസ് തന്നെയാണ് നടത്തേണ്ടത്. ദല്‍ഹിയില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. ഇവിടെ പശുഇറച്ചി വിതരണം ചെയ്താല്‍ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം പോലീസിനുണ്ട്.
പൂതാടി ഗാന്ധി നഗറില്‍ നടന്ന പരിപാടിയില്‍ ബിജെപി പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: