തിരുവല്ല: ശ്രദ്ധേയമായ മത്സരം നടക്കുന്ന ജില്ലപഞ്ചായത്ത് ഡിവിഷനാണ് കോഴഞ്ചേരി.
സ്വാതന്ത്ര്യ സമര കാലഘട്ടത്തോളം പഴക്കമുള്ള കോഴഞ്ചേരിയുടെ ചരിത്രത്തിന്. സര്‍സിപി ഭരണത്തിനെതിരെ സികേശവന്‍ നടത്തിയ ചരിത്ര പ്രധാനമായ പ്രസംഗം മാറ്റുകൂട്ടുന്നു. ചരിത്രവും, സംസ്കാരവും, വിശ്വാസവും ഇടകലര്‍ന്ന കോഴഞ്ചേരി ഡിവിഷനിലെ മത്സരരംഗത്തും ഇക്കുറി അതേ ആവേശം തന്നെയാണ് കാണാന്‍ സാധിക്കുക.നാളിതുവരെ വലതുപക്ഷത്തോടൊപ്പം നിന്ന പാരമ്പര്യമാണ് ഈ ഡിവിഷനുള്ളത്. കോഴഞ്ചേരി, അയിരൂര്‍, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളും, കോയിപ്രം പഞ്ചായത്തിലെ 8ാം വാര്‍ഡ് ചെറുകോലിലെ 1,2,12,13 വാര്‍ഡുകള്‍ എഴുമറ്റൂരിലെ 5,6,7,11 എന്നിവയടക്കം 51 വാര്‍ഡുകള്‍ ചേര്‍ന്നതാണ് കോഴഞ്ചേരി ഡിവിഷന്. രണ്ടുപതിറ്റാണ്ടിനിടെ യുഡിഎഫ് കോട്ടയായി മാറിയ കോഴഞ്ചേരി ഡിവിഷനില്‍ ജയപാരാജയം ഇക്കുറി പ്രവചനാതീതമാണ്. ഗ്രൂപ്പുവഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും തുടക്കത്തില്‍ തന്നെ വലത് ക്യാമ്പുകള്‍ക്ക് തലവേദനയുണ്ടാക്കിയിട്ടുണ്ട്. അതിജീവനത്തിനിടയിലും അട്ടിമറി പ്രതീക്ഷിച്ചാണ് ഇടത് പക്ഷം മത്സരത്തിനിറങ്ങുക.വിഭാഗീയ ചേരിതിരുവുകളുണ്ടാക്കുന്ന കല്ലുകടി എല്‍ഡിഎഫിനെയും വലയ്ക്കുന്നു. ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് ബിജെപി മത്സര രംഗത്തിറങ്ങുന്നത്.ആറന്മുള സമരംപോലുള്ള ജനകീയ പ്രക്ഷേഭങ്ങള്‍ ഏറ്റെടുത്ത ആര്‍ജ്ജവത്തില്‍ പാര്‍ട്ടിക്കുണ്ടായ സ്വീകാര്യതയാണ് ബിജെപിക്ക് ആക്കം കൂട്ടുന്നത്.ചെറുകോല്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ മുഖ്യപ്രതിപക്ഷമാകാന്‍ സാധിച്ചതിന്റെ ആത്മവിശ്വാതവും പാര്‍ട്ടിക്കുണ്ട്.മേഖലയിലെ ഗതാഗതപ്രശ്നവും,മാലിന്യ പ്രശ്നവും,കുടിവെള്ള പ്രശ്നവും എല്ലാം തന്നെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: