തിരുവല്ല: മണിക്കുറുകള്‍ക്കിടയില്‍ തിരുവല്ലയിലെ രണ്ടിടത്ത് ഉണ്ടായ അപകടമരണത്തിന്റെ നടുക്കത്തില്‍ നിന്ന് നഗരം ഇതുവരെ വിട്ടുമാറിയില്ല. ഇന്നലെ പത്തുമണിയോടെ തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമിനും ട്രയിനുമിടയില് പെട്ട് ഞെ ങ്ങിഞെരുങ്ങി ഗൃഹനാഥന് മരണപ്പെട്ടതിന്ന് തൊട്ടുപിന്നാലെയാണ് ഉച്ചയ്ക്ക് 3മണിയോടെ തിരുവല്ല കായംകുളം പാതയില്‍ മാര്‍ക്കറ്റ് ജഗ്ഷന് സമീപം ബസ് തലയിലൂടെ കയറിയിറങ്ങി വഴിയാത്രക്കാരന് മരണമടഞ്ഞത്.
ഓച്ചിറയില്‍നിന്നും തിരുവല്ലയിലേക്ക് വന്ന സ്വകാര്യബസിടിച്ചാണ് വളഞ്ഞവട്ടം സ്വദേശി ജി. പത്മനാഭപിള്ള (86)മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ആളെയിറക്കിയശേഷം മുമ്പോട്ടിറക്കുകയായിരുന്ന ജിന്സണ് എന്ന സ്വകാര്യബസ് അദ്ദേഹത്തെ ഇടിച്ചുവീഴത്തുകയായിരുന്നു.
ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി തലയുടെ ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. മൃതദേഹം വികൃതമായ അവസ്ഥയിലായിരുന്നു. അഗ്നിശമന സേന മണിക്കൂറുകള്‍ പണിപ്പട്ടാണ് റോഡ് കഴുകിവൃത്തിയാക്കിയത്. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ അന്തേവാസിയായിരുന്ന ഇദ്ദേഹം ഭക്തജനങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ കുറെനാളുകളായി ഇദ്ദേഹം ക്ഷേത്രത്തില്‍ തന്നെ താമസിച്ചുവരികയായിരുന്നു.
രാവിലെ പത്തിനൊന്ന് മണിയോടെ പിറവത്തുനിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്ന വൈക്കംസ്വദേശി ബാലചന്ദ്ര ന് നായര്‍ വെള്ളംവാങ്ങാന്‍ പുറത്തിറങ്ങി തിരിച്ചുകയറവെ തിരുവല്ല സ്റ്റേഷനില്‍ വച്ച് ട്രയിനിനടിയില്‍ പെടുകയായിരുന്നു. ഈ സമയം ഭാര്യയും മകളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മണിക്കുറുകളുടെ ഇടവേളകളള്ക്കിടയില് നാടിനെ നടുക്കിയ അപകടത്തിന്റെ ഞെട്ടലില്‍നിന്ന് നഗരം ഇതുവരെ വിട്ടുമാറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: