തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് നഗരസഭാ വനിതാ സ്ഥാനാര്‍ഥി സംഗമം. കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രജ്ഞയും വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തിയ സംഗമത്തില്‍ വനിതകളെന്ന നിലയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാടുകളാണ് സ്ഥാനാര്‍ഥികള്‍ കൂടുതലും പങ്കുവെച്ചത്. ഒരു സ്ത്രീ വിചാരിച്ചാല്‍ ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റാനാകുമെന്നാണു ഇവരുടെ പക്ഷം. തനി രാഷ്ടീയം പറയാതെ പ്രചരണവേളയില്‍ കണ്ട ജനജീവിതത്തിന്റെ ദൈന്യത പതിയ അനുഭവമെന്ന്് ചിലര്‍ സമ്മതിച്ചപ്പോള്‍ കണ്ണീര് പൊഴിച്ചുകൊണ്ടാണ് ചിലര്‍ നേരില്‍ കണ്ട ജനദുരിതം വിവരിച്ചത്. അലക്കിയവെള്ളം ബാത്തുറൂമില്‍ ഉപയോഗിക്കുന്നതും ടാര്പ്പോളിന് കുടിലിലെ ഓറ്റമുറിയും കക്കുസും വേര്‍തിരിക്കാന്‍ സാരിയിട്ടിരിക്കുന്നതും ഒക്കെ പര്യടനത്തിലെ മാറാകാഴ്ചകളായി വിവരിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ കണ്ഠമിടറി.
രാത്രികാലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ജൈവപച്ചക്കറി കൃഷിയുടെ ആവശ്യകത, ടോയ്ലെറ്റുകളുടെ അഭാവം, തെരുവുനായ ശല്യം, വെള്ളക്കെട്ട് തുടങ്ങീ തലസ്ഥാനവാസികളുടെ ഒട്ടനവധി പ്രശ്നങ്ങള്‍ക്കു തങ്ങളിലൂടെ പരിഹാരം കാണാനാകുമെന്ന വിശ്വാസവും പ്രതീക്ഷയുമാണ് സ്ഥാനാര്‍ത്ഥികള്‍ പങ്കുവെച്ചത്്. ബി ജെ പി സ്ഥാനാര്‍ത്ഥികളായ 17 പേരും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളായ 14 പേരും മൂന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥികളും രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമടക്കം 36 പേര് സംഗമത്തില്‍ പങ്കെടുത്തു. നിലവിലെ മേയറുടെ വാര്‍ഡായ മുട്ടടയിലെ പ്രധാന മൂന്നു സ്ഥാനാര്‍ത്ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇടതുഭരണത്തില്‍ വാര്‍ഡിലെ 70 ശതമാനം വീടുകളിലും മലിനീകരണ സൗകര്യം ഓരുക്കിയെന്നായിരുന്നു ഇടതു സ്ഥാനാര്‍ത്ഥി ആര് ഗീതാഗോപാലിന്റെ അവകാശവാദം ബിജെപി സാഥാനാര്‍ത്ഥി വിജയകുമാരി യുക്തി സഹമായി ഖണ്ഡിച്ചു. വാര്‍ഡിലെ എല്ലാവീടുകളിലും ശുദ്ധജലം എത്തിക്കാന്‍ പോലും മേയര്‍ ചന്ദ്രികയ്ക്ക് കഴിഞ്ഞിട്ടില്ലന്ന്് വിജയകുമാരി കുറ്റപ്പെടുത്തി. കൊതുകുപ്രശ്നത്തിനും തെരുവ് നായ്് ശല്യം, വഴിവിളക്ക്് എന്നിവയ്ക്കായാരിക്കും താന്‍ മുന്‍ തൂക്കം നല്കുകയെന്ന്്് യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വാതി ശ്രീവല്സന് പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയെ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ അന്താരാഷ്ട തീര്‍ത്ഥാടന കേന്ദ്രമാക്കുമെന്ന്് അവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി സിമി കെ പറഞ്ഞു. തന്റെ വാര്‍ഡില്‍ 29 ദിവസമായി കുടിവെള്ളം കിട്ടാതെ അലയുന്നവരുടെ ദയനീയതയാണ് കേശവദാസപുരത്തെ ബി ജെ പി സ്ഥാനാര്‍ഥി അഞ്ജന എന്‍ .പി വരച്ചുകാട്ടിയത്. മുട്ടടയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജി, പാര്‍വതി പുത്തനാറിലെ മാലിന്യ നിക്ഷേപമാണ് ചൂണ്ടികാട്ടിയത്. മൂന്നര പതിറ്റാണ്ട്് ഭരിച്ച ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ലന്നും രാജി കുറ്റപ്പെടുത്തി. ശാസ്തമംഗലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. വീണ എസ് നായര്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും വിവാഹത്തിനുശേഷം വെറുതെയിരിക്കുന്ന വനിതകളുടെ കഴിവ്് ഉപയോഗപ്പെടുത്താനുള്ള പദ്ധതി കൊണ്ടുവരുമെന്ന് അവകാശപ്പെട്ടു . വിളപ്പില്‍ശാല പൂട്ടിയതിനു ശേഷം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഫലപ്രദമായ മാര്‍ഗ്ഗം കണ്ടെത്താനായില്ലന്നു പറഞ്ഞ് വഴുതക്കാട് നിന്നും മത്സരിക്കുന്ന രാഖി രവികുമാര്‍ അതിനും സത്രീശാക്തീകരണത്തിനുമാകും മുന്‍തൂക്കം നല്കുകയെന്നു പറഞ്ഞു, തൈക്കാട് നിന്നും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിദ്യാമോഹന്‍, പുത്തന്‍പള്ളി വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന നൂര്ജഹാന്, തുടങ്ങിയവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ മറുപടി നല്കി. തുടര്‍ന്ന് പങ്കെടുത്ത സ്ഥാനാര്ത്ഥ്ികളെല്ലാം ജയിച്ചുവന്നാല്‍ പ്രഥമ പരിഗണനചെയ്യുന്ന വിഷയം എന്തെന്ന്് വിശദീകരിച്ചു.
മുതിര്‍ന്ന പത്രപ്രവര്ത്തകന് ജേക്കബ് ജോര്‍ജ്ജ് സംഗമം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകയായ ആര് പാര്‍വതിദേവി, യുവജനക്ഷേമ ബോര്‍ഡംഗം സ്വപ്നാ ജോര്‍ജ്ജ്, മഹിളാമോര്‍ച്ചാ പ്രസിഡന്റ് അഡ്വ.ഗീതാകുമാരി എന്നിവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആശംസകളര്‍പ്പിച്ചു. കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സി. റഹീം, സെക്രട്ടറി ബി എസ് പ്രസന്നന്, പ്രജ്ഞയുടെ ഭാരവാഹികളായ എസ് ശ്രീകല, വി ഷീന, ശീദേവി പിള്ള, ശ്രീലാ പിള്ള എന്നിവര്‍ സംസാരിച്ചു.
പത്രപ്രവര്ത്തകയൂണിയന് ജില്ലാഘടകം സംഘടിപ്പിച്ച തിരുവനന്തപുരം നഗരസഭയിലെ വനിതാ സ്ഥാനാര്‍ത്ഥി സംഗമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: