മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ നിലവിലെ ഭരണസമിതിയില്‍ മുന്ന് ബിജെപി അംഗങ്ങള്‍. കഴിഞ്ഞ തവണ പത്തില്‍ താഴെ വോട്ടുകള്‍ക്ക് ബിജെപിക്ക് നഷ്ടമായ സീറ്റുകളുടെ എണ്ണവും മൂന്ന്. ഇത്തരത്തില്‍ പഞ്ചായത്ത് ഭരണത്തിന് അടുത്തെത്തിയ ബിജെപി ഇക്കുറി ഭരണം പിടിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങിയത് ഇടതുവലതു മുന്നണികളെ മുള്‍മുനയിലാഴ്ത്തുന്നു.
ഭരണം പിടിക്കാന്‍ എല്ലാവിധ തന്ത്രങ്ങളും മെനയുന്ന സിപിഎമ്മിനും ഭരണം നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസ്സിനും ബിജെപി ശരിക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആകെ 17 വാര്‍ഡുകളില്‍ ബിജെപിക്ക് മൂന്നും എല്‍ഡിഎഫിന് നാലും കോണ്‍ഗ്രസ്സിന് പത്തും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണത്തെ ബിജെപി അംഗം ശാലിനി ഇക്കുറി പേയാട് വാര്‍ഡില്‍ നിന്നു ജനവിധി തേടുന്നുണ്ട്. മുന്‍ പഞ്ചായത്തംഗം വിളവൂര്‍ക്കല്‍ ഉണ്ണി എന്നറിയപ്പെടുന്ന വി.അനില്‍കുമാര്‍ ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്നു.
പഞ്ചായത്തില്‍ നടന്ന അഴിമതിയുടെ നൂറുനൂറ് കഥകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെയും ഓഫീസ് വാര്‍ഡില്‍ പോലും തെരുവ് വിളക്കുകള്‍ ലഭിക്കാത്ത നൂറ് കണക്കിന് വീടുകളുടെയും ദുരവസ്ഥ പഞ്ചായത്തില്‍ പ്രചാരണ വിഷയമായിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ള അംഗന്‍വാടിക്കു മുകളില്‍ പ്രസിഡന്റിന്റെ ഔട്ട് ഹൗസിന്റെ പ്രവര്‍ത്തനവും പഞ്ചായത്ത് ഓഫീസ് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് ആക്കിയതിലും വോട്ടര്‍മാര്‍ അമര്‍ഷത്തിലാണ്.
ഫ്ളാറ്റ് നിര്‍മ്മാണത്തിന് അനധികൃത അനുമതി നല്‍കിയതിലെ ലക്ഷങ്ങളുടെ കോഴ ഇടപാടും കുടിവെള്ള പ്രശ്നവും കോണ്‍ഗ്രസിനെ കുഴയ്ക്കുന്നു. എല്‍ഡിഎഫ്-യുഡിഎഫ് സൗഹൃദ ഭരണത്തിലെ അഴിമതിക്കഥകള്‍ തുറന്നുകാട്ടാന്‍ ബിജെപി നടത്തിയ പ്രതിഷേധ സമരങ്ങള്‍ വോട്ടര്‍മാരില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: