ിരുവനന്തപുരം: ഹിന്ദു സമൂഹത്തില്‍ ഇന്ന് പ്രകടമായിരിക്കുന്ന ഉണര്‍വ്വ് വഴിതിരിഞ്ഞുപോകാതെ സൂക്ഷിക്കേണ്ടത് ഭാരതീയ വിചാരകേന്ദ്രം പോലുള്ള സ്ഥാപനങ്ങളുടെ കടമയാണെന്ന് ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്. ഭാരതീയ വിചാരകേന്ദ്രത്തില്‍ വിജയദശമി ആഘോഷത്തോടനുബന്ധിച്ചു നടന്ന കുടുംബസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവോത്ഥാനം നിരന്തരം നടക്കുന്ന പ്രക്രിയയാണ്. ഇപ്പോഴത്തെ ഉണര്‍വ് ഇതിന്റെ ഭാഗമാണ്. പശുവിനെ സംരക്ഷിക്കേണ്ടത് നാടിനും കൃഷിയുടെ അഭിവൃദ്ധിക്കും ആവശ്യമാണ്. ഗോ സംരക്ഷണം ആവശ്യപ്പെടുന്നത് ആ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് ഭക്ഷിക്കുന്നതിലൂടെ ഓര്‍മക്കുറവ് ഉണ്ടാവുമെന്നും ക്ഷമാശീലം ഇല്ലാതാകുമെന്നും ശാസ്ത്രം തെളിയിച്ചതാണെന്ന് ലോഡ്സ് ആശുപത്രി ചെയര്മാന് ഡോ കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സരസ്വതി പൂജയോടെ ആരംഭിച്ച കുടുംബസദസ്സില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം അധ്യക്ഷന്‍ കെ.പി. രാജശേഖരന്, കുമാരശര്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: