പാലക്കാട്: എ.ടി.എം കൗണ്ടറില്‍ നിന്ന് ലഭിച്ച 10,000 രൂപ പോലീസില്‍ ഏല്‍പ്പിച്ച യുവതി മാതൃകയായി. ഒലവക്കോട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നാണ് പുതുപ്പരിയാരം കൊമ്പന് വീട്ടില്‍ റീജോയുടെ ഭാര്യ ഹണിക്ക് പതിനായിരം രൂപ ലഭിച്ചത്. ഇന്നലെ രാവിലെ ഇവിടെ നിന്ന് പണം പിന്‍വലിക്കാനായാണ് ഹണി എത്തിയത്. ഈ സമയം മെഷീനില്‍ നിന്ന് പുറത്തേക്ക് തള്ളിയ നിലയില്‍ കണ്ടെത്തിയ പണമെടുത്ത് ടൗണ്‍ നോര്‍ത്ത് എസ്.ഐ എം. സുജിത്തിന് കൈമാറുകയായിരുന്നു. യുവതി എ.ടി.എം കൗണ്ടറില്‍ കയറുന്നതിന് മുമ്പ് വന്ന ഇടപാടുകാരന് 10,000 രൂപ പിന്‍വലിക്കാന്‍ നോക്കി പണം വരാതായപ്പോള്‍ പോവുകയായിരുന്നു. ഈ ഇടപാടുകാരന് കൗണ്ടര്‍ വിട്ടതിനു ശേഷമാണ് പണം മെഷിനില്‍ നിന്നു വന്നത്. പോലീസ് പണം പിന്നീട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജര്‍ക്ക് കൈമാറി. ഹണിയുടെ സത്യസന്ധതയെ ടൗണ്‍ നോര്‍ത്ത് പോലീസ് അഭിനന്ദിച്ചു. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണ് ഹണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: