പാലക്കാട്: പതിമൂന്ന് വര്‍ഷത്തിനൂശേഷം കെഎസ്ഇബി ലിമിറ്റഡില്‍ ഹിത പരിശോധന നടക്കുന്നു. നിലവിലിപ്പോള്‍ രണ്ട് അംഗീകൃത സംഘടനയും ഇടതുപക്ഷ യൂണിയുകളാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി പൊള്ളയായ വാഗ്ദാനങ്ങളും അവകാശങ്ങളും സ്ഥിരമായി ഉന്നയിച്ചുകൊണ്ട് തൊഴിലാളികളെ പ്രത്യക്ഷത്തില്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള വൈദ്യുതി മസ്ദൂര്‍ സംഘം ആരോപിച്ചു. ഇതിനുപുറമെ മത്സരിക്കുന്ന ഐഎന്‍ടിയുസി എന്ന സംഘടന അവരുടെ ഗ്രൂപ്പ് വഴക്ക് മാത്രം ലക്ഷ്യംവെച്ചുകൊണ്ട് തൊഴിലാളികളെ രണ്ട് തട്ടില്‍ നിരത്തികൊണ്ട് ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ രാജ്യമാകെ മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെഎസ്ഇബിയിലും ഒരു അനിവാര്യമായ മാറ്റം ആവശ്യമാണ്.
കേരള വൈദ്യുതി മസ്ദൂര്‍ സംഘം തൊഴിലാളികള്‍ക്കുവേണ്ടി കമ്പനിവത്ക്കരണത്തിനെതിരെയും തൊഴിലാളികളുടെ എട്ട് മണിക്കൂര്‍ ജോലി സമയത്തിനുവേണ്ടിയും ശക്തമായി വാദിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത സംഘടനയാണ്. ഈ സാഹചര്യത്തില്‍ മറ്റ് യൂണിയനുകളില്‍ നിന്നും ശക്തമായ അടിയൊഴുക്ക് നടത്തികൊണ്ട് ബിഎംഎസ്സിന് അനുകൂലമായ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകരെന്ന് ജില്ലാ സെക്രട്ടറി എം.രഘുനാഥന് പത്രകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: