കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ വിവിധ പദ്ധതികള്‍ക്കായി ഐസിഐസിഐ കിന്‍ഫ്രയെ പ്രൊജക്ട് ഡവലപ്മെന്റ് ഏജന്‍സിയായി നിശ്ചയിച്ചതിലുള്ള ക്രമക്കേടുകള്‍ക്കാണ് മുന്മേയര് തോട്ടത്തില്‍ രവീന്ദ്രന് അടക്കമുള്ളവര്‍ എതിര്‍കക്ഷികളായി കോഴിക്കോട് വിജിലന്‍സ് ആന്റ് കറപ്ഷന്‍ ബ്യൂറോയില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. അഴിമതി വിരുദ്ധ കാമ്പയിന് കമ്മറ്റി കണ്‍വീനര്‍ കെ.പി. വിജയകുമാര്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തോട്ടത്തില്‍ രവീന്ദ്രനെകൂടാതെ മുന്‍ മേയര്‍മാരായ എം.ഭാസ്കരന്, പ്രൊഫ. എ.കെ. പ്രേമജം, ഡെപ്യൂട്ടി മേയര്‍ പ്രൊഫ.പി.ടി. ബ്ദുല്ലത്തീഫ്, കോര്പ്പറേഷന് സെക്രട്ടറിമാരായിരുന്ന എസ്. വിജയകുമാര്‍, എന്‍.കുഞ്ഞിമുഹമ്മദ് എന്നിവരും ഇതില്‍ ഉള്‍പ്പെടും. 2014 ഡിസംബര്‍ 23നാണഅ ബിഒടി പ്ദ്ധതി പ്രകാരം കല്ലുത്താന്‍കടവ് പദ്ധതിപ്രകാരം 757660 രൂപ ഐസിഐസി കിന്‍ഫ്രക്ക് നല്‍കിയെന്നും എന്നാല്‍ അവര്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ലെന്നുമാണ് പരാതി. ഇതിനെതിരെ കോര്പ്പറേഷന് തുടര്‍ നടപടിയെടുത്തില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോറി പാര്‍ക്കിംഗ് സെന്റര്‍ പദ്ധതിക്ക് 2 ലക്ഷം രൂപ കണ്‍സള്‍ട്ടിംഗ് ഫീസായി അഡ്വാന്‍സ് നല്കി. വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുമുന്നണികളിലുമുള്ള കൗണ്‍സിലര്‍മാര്‍ ഇത്തവ മത്സര രംഗത്തില്ല. ഇതിനിടയിലാണ് തോട്ടത്തില്‍ രവീന്ദ്രന് കേസിനെകുറിച്ച് പരാമര്‍ശിക്കാതെ സത്യവാങ്മൂലം നല്‍കിയതെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: