പുല്‍പ്പളളി : തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരക്കിട്ട് റോഡുകള്‍ കുഴിച്ചുള്ള പൈപ്പ്ലൈന് നിര്‍മ്മാണം റോഡിനെ ചെളിക്കുളമാക്കിമാറ്റി. റോഡിന്റെ സൈഡുകള്‍ കുഴിയെടുത്തതിനാല്‍ രണ്ട് വാഹനങ്ങള്‍ ഒരുമിച്ചുവന്നാല്‍ സൈഡ് കൊടുക്കുവാന്‍ കഴിയാതെ വരികയും മഴയുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ പലതും ഈ കുഴിയില്‍ വീഴുകയും ചെയ്യുന്നു.
ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിച്ചു എന്ന പേരില്‍ വോട്ടുകള്‍ വാങ്ങി കൂട്ടുക എന്ന ലക്ഷ്യത്തോട് കൂടിയാണ് മഴ മാറുന്നതിനു മുന്‍പ് തന്നെ ഇത് ചെയ്തത്. പല റോഡിന്റെ സൈഡുകള്‍ ഇടിഞ്ഞ് വെള്ള ചാലുകളായി മാറുന്നു.
വാഹനങ്ങള്‍ വരുന്ന സമയത്ത് കാല്‍നട യാത്രക്കാര്‍ക്കുപോലും ഇപ്പോള്‍ ഈ വഴി നടക്കാന്‍ കഴിയാതായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: