തിരുവല്ല: കലുങ്ക് നിര്‍മ്മിക്കാനായി എംസിറോഡില്‍ കുഴി ച്ച കുഴി വഴിമുടക്കിയാകുന്നു. രാമന്‍ചിറ പെട്രോള്‍പമ്പിന് സമീപം കലുങ്ക് നിര്‍മ്മിക്കുന്നതിനായി നടുറോഡില്‍ കുഴിയെടുത്തിട്ട് ഏതാണ്ട് ഒരുമാസം പിന്നിടുകയാണ്. കുഴിമൂലം വഴിയില്‍ നിത്യം കുരുക്ക് പതിവായിട്ടും കലുങ്കുനിര്‍മ്മാണം ആരംഭിക്കാന്‍ പോലും അധികൃതര്‍ക്കായില്ല.
ഇവിടെ ഉണ്ടായിരുന്ന പഴയകലുങ്ക് ഇടിഞ്ഞുതാണതിനെ തുടര്‍ന്ന് റോഡിന്റെ പകുതി ഭാഗത്ത് നേരത്തെ കലുങ്ക് നിര്‍മ്മിച്ചിരുന്നു. എംസിറോഡ് വികസനം തിരുവല്ലയില്‍ മന്ദഗതിയിലാകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ കരാറുകാരന് പിറ്റേദിവസം റോഡിലെടുത്ത കുഴിയാണ് നിര്‍മ്മാണം തുടങ്ങാന്‍ കഴിയാതെ വഴിമുടക്കിയാകുന്നത്.
റോഡില്‍ കുഴിയെടുത്ത സമയം സമീപത്തുള്ള ജലവിതരണക്കുഴല്‍ പൊട്ടിയൊഴുകിയിരുന്നു. കുഴലിലിലെ വെള്ളം കുഴിയില്‍ നിറയുന്നതുമൂലം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെഎസ്ടിപി. എന്നാല്‍ പൈപ്പുപൊട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴലിലെ ചോര്‍ച്ച തീര്‍ക്കാന്‍ ജലവിതരണവകുപ്പിന് ആയില്ല. പമ്പിംഗ് നിര്‍ത്തിവച്ചാല്‍ നഗരത്തിലെ ജലവിതരണം മുടങ്ങുമെന്നാണ് ഇവര്‍ ഇതിന് നല്കുന്ന ന്യായീകരണം. പ്രശ്നം പരിഹരിച്ച് പണിപൂര്ത്തിയാക്കാ ന് വേണ്ട നിര്‍ദ്ദേശം നല്കാന് ഭരണാധികാരികള്‍ക്കും സാധിച്ചിട്ടില്ല. മതിയായ ആഴം ഇല്ലാതെയാണ് പ്രദേശത്തുകൂടി പൈപ്പുലൈന്‍ കടന്നുപോകുന്നത്. ആഴംകൂട്ടി ലൈന്‍മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും കുഴല്‍ പൊട്ടാന്‍ കാരണമാകും. പ്രധാന റോഡിന്റെ പകുതിയോളം കുഴിച്ചാണ് കലുങ്കിന്റെ രണ്ടാംഘട്ടം നിര്‍മ്മാണം ആരംഭിച്ചത്. ഇതുമൂലം പാതയുടെ ഒരുഭാഗത്തുകൂടി മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്.
അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍വരെ ഇവിടെ കുരുക്കിലാവുക പതിവാണ്. മിക്കദിവസങ്ങളിലും മണിക്കൂറുകള്‍നീളുന്ന കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കലങ്ക് നിര്‍മ്മാണത്തിനായി കുഴിച്ചമണ്ണ് പൂര്‍ണമായി എടുത്തുമാറ്റാനും അധികൃതര്‍ക്കായിട്ടില്ല. മഴയായാല്‍ ഇരുചക്രവാഹനങ്ങള്‍ ചെളിയില്‍ താഴും. വെയിലായാല്‍ പൊടിശല്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: