ഹരി ചേനങ്കര
ചവറ: കരിമണലിന്റെ നാടായ ചവറ കാര്‍ഷിക മേഖല, ക്ഷീരകര്‍ഷക മേഖല എന്നിവയിലും മുന്നിട്ട് നില്ക്കുന്ന പഞ്ചായത്താണ്. വിവിധ തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരായ തനി ഗ്രാമീണരാണ് ചവറയിലുളളത്.
എന്നാല്‍ അടുത്ത കാലത്തായി ഈ പ്രദേശത്തെ പാടശേഖരങ്ങള്‍ ഭൂമാഫിയ കൈയടക്കിയതോടെ കൃഷിയെ ആശ്രയിച്ചിരുന്ന പലരും മറ്റ് മേഖലകളിലേക്ക് ചേക്കേറി. എങ്കിലും ഉള്ള പാടശേഖരങ്ങള്‍ നിലനിര്‍ത്താനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും ഈ പഞ്ചായത്തിലെ മാറിമാറി വന്ന ഇടതുവലതുഭരണകൂടങ്ങള്ക്ക് കഴിഞ്ഞില്ല. ആരോഗ്യ മേഖലയില്‍ തനതായ കാഴ്ചപ്പാട് ഒരുക്കി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ആര്‍എസ്പിയുടെ ചുവടുമാറ്റം കൊണ്ട് ശ്രദ്ധേയമായ ഒരു പഞ്ചായത്താണിത്. എല്‍ഡിഎഫിന്റെ കൈയ്യിലിരുന്ന ഭരണം ഈ ചുവട് മാറ്റത്തോടെ യുഡിഎഫിന് നേടാന്‍ കഴിഞ്ഞത് എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമായിരുന്നു. ഉടമ്പടി പ്രകാരം ആദ്യ രണ്ടര വര്‍ഷം ആര്‍എസ്പിയും പിന്നീടുളള രണ്ടര വര്‍ഷം സിപിഎമ്മിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. അതിന് പ്രകാരം ആദ്യ രണ്ടരവര്‍ഷം ആര്‍എസ്പിയുടെ ഡി.സുനില്‍കുമാര്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചു. പിന്നീട് സിപിഎമ്മിലെ ജെ. ജോയി പ്രസിഡന്റായെങ്കിലും ആര്‍എസ്പിയുടെ മുന്നണിമാറ്റം ജോയിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തുകളഞ്ഞു.
യുഡിഎഫിലേക്ക് ആര്‍എസ്പി വന്നതോടെ കോണ്‍ഗ്രസിലെ ഇ.റഷീദ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ 2014-15 വാര്‍ഷം ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വാഴകൃഷിയും ഇടവിള കൃഷിയും തികച്ചും പരാജയമായിരുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഷരഹിത പച്ചക്കറി ഉപയോഗിക്കുന്ന പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനകള്‍, സ്കൂളുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനവും വിജയം കണ്ടില്ല. മൃഗസംരക്ഷണ മേഖലയില്‍ കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതും പരാജയപ്പെട്ടു.
ക്ഷീരവികസന മേഖലയില്‍ നടപ്പിലാക്കിയ കാലിത്തൊഴുത്ത് നിര്‍മ്മാണം, കാലിത്തീറ്റ സബ്സിഡി എന്നിവ നടപ്പിലാക്കിയതില്‍ അഴിമതി ആരോപണം നേരിടുന്നു. അഗതികളുടെ സംരക്ഷണത്തിനായി ‘ൂമിക്കും വീടിനും വേണ്ടി 4416000 രൂപ വക ഇരുത്തി. എന്നാല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ജലനിധി സമ്പൂര്‍ണ്ണ കുടിവെളള പദ്ധതി ഇപ്പോഴും പൂര്‍ണ്ണ തോതില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പരാജയം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ഡിഎഫ്, യുഡിഎഫ് ‘രണം പരാജയമായിരുന്നു. ‘ഭരണസമിതിയെ ഒറ്റക്കെട്ടായി കാണാതെ നടത്തുന്ന തലതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ പലതും ബഹു’ൂരിപക്ഷം ജനങ്ങളിലേക്ക് എത്തുന്നതില്‍ പരാജപ്പെട്ടു. പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതും ‘രണപരാജയമാണ്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലില്‍ നിന്നും ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നേടി എടുക്കുന്നതിലും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ചവറ മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന ക്യന്‍സര്‍ രോഗത്തെ ചെറുക്കുന്നതിനും രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിലും പഞ്ചായത്ത് പരാജയപ്പെട്ടു.
തൊഴിലുറപ്പ്, പെന്ഷന് പദ്ധതികളില്‍ വരുന്ന അനാവശ്യമായ കാലതാമസങ്ങള്‍ പരിഹരിക്കാനും ശ്രമിച്ചില്ല. ആശ്രയ-അഗതി ഗുണ’ോക്താക്കള്‍ക്ക് പദ്ധതി പ്രകാരമുളള വസ്തു കണ്ടെത്തിയിട്ട് തുക അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടതും പക്ഷപാതപരമായി അനര്‍ഹരെ തിരഞ്ഞെടുത്തതും വിധിയെഴുതുമ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് വ്യക്തം. ഇതിന് പുറമെ വഴിവിളക്കുകള്‍ പരിപാലിക്കുന്നതിലെ വീഴ്ചയും തീരദേശ മേഖലയായ ചവറയില്‍ മത്സ്യ മേഖലയില്‍ യാതൊരുവിധ പുരോഗമന പ്രവര്‍ത്തനവും നടത്താത്തതിലും ജനങ്ങള്‍ വോട്ടെടുപ്പ് ദിവസം പ്രതികരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: