തിരുവല്ല : താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്താണ് ഇരവിപേരൂര്‍.തുടക്കത്തില്‍ യു.ഡി.എഫിന് ആധിപത്യമുണ്ടായിരുവെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ ഇടതിനൊപ്പമായിരുന്നു പഞ്ചായത്ത് നിന്നിത്.പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 ഇടത്ത എല്‍ഡിഎഫും,5 ്ഇടത്ത് യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് സ്വതന്ത്ര് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. പലയിടങ്ങളിലും നിര്‍ണായക സാന്നിധ്യമാകാന്‍ ബിജെപിക്കും സാധിച്ചു. കഴിഞ്ഞ കാലത്തെ ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇടതുപക്ഷം ഇത്തവണ കളത്തിലിറങ്ങുക. സീറ്റുവിഭജനം സംബന്ധിച്ച അസ്വാരസ്യങ്ങളും നിലവിലെ വിഭാഗീയതയും തിരിച്ചടിയാകുമോ എന്ന ഭയം ഇടതു ക്യാമ്പുകളില്‍ ആശങ്ക പരത്തുന്നു. നിലവിലെ അന്തരീക്ഷം വോട്ടാകുമെന്ന പ്രതീക്ഷ വലതുപക്ഷത്തിന് ഉണ്ട് എങ്കിലും ഗ്രൂപ്പ് വഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകളും ഏറെ വെല്ലുവിളിയാണ്.ഇരുമുന്നണികളുടെയും അഴിമതി രാഷ്ട്രീയം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ വിജയ പ്രതീക്ഷയുമായി തൊട്ടു പിന്നാലെ ബി.ജെ.പിയുമുണ്ട്.അഴിമതി ഭരണത്തിലും അക്രമരാഷ്ട്രീയത്തിലും മനംമടുത്ത് ബിജെപിയിലേക്ക് എത്തിയ നിരവധി പ്രവര്‍ത്തകര്‍ നല്കുന്ന ആത്മ വിശ്വാസവും ബിജെപിക്ക കരുത്ത് പകരുന്നു.ഇടതു -വലതുമുന്നണി കളുടെ ആസൂത്രിത രാഷ്ട്ീയത്തിന്റെ ഫലമായി കഴിഞ്ഞ കാലങ്ങളില്‍ നിസാരവോട്ടിന് പരാജയപ്പെട്ട വാര്‍ഡുകള്‍ ഉള്‍പ്പെടെ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ ്ബിജെപി.
മികച്ച പൊതുഭരണത്തിനുളള പ്രധാനമന്തിയുടെ അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിക്കുളള പുരസ്ക്കാരം, എന്നിവ പഞ്ചായത്തിന് ലഭിച്ചു. സമ്പൂര്‍ണ്ണ മാലിന്യ സംസ്ക്കരണ പരിപാടികള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ സാധിച്ചുവെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് കാര്യങ്ങളെത്തിയത്. ഓതറ പ്രാഥമിക ആരോഗ്യ കേന്ദ്രം സംസ്ഥാനത്തെ ആദ്യത്തെ ഐ. എസ്സ.് ഒ സര്‍ട്ടിഫിക്കറ്റ് ല’ഭിച്ച ചികിത്സാകേന്ദ്രമാക്കി മാറ്റാന്‍ സാധിച്ചുവെങ്കിലും കൂടുതല്‍ തുക വകയിരുത്താന്‍ ഭരണ സമിതിക്കായില്ല.സ്ക്കൂള് കരാട്ടേ ക്ലാസ്സ് നടപ്പിലാക്കിയ ഭരണ സമിതി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി കാര്യമായൊന്നും ചെയ്യ്തില്ല. വിവിധ കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ ഭരണ സമിതിക്കായി.ജൈവ പച്ചക്കറി, വാഴ,നെല്ല് കൃഷി് മുന്‍തൂക്കും നല്കി ഹരിതഗ്രാമം പദ്ധതി ഭാഗാകമായി നടപ്പാക്കി.
വികസന പ്രവര്‍ത്തനങ്ങള്‍ പലത് ഭരണ സമിതി അവകാശപ്പെടുന്നുവെങ്കിലും പോരാഴ്മകള് തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.ഇ-ഗവേണ്‍സ് നടപ്പാക്കിയപ്പോള്‍ പഞ്ചായത്ത നല്കുന്ന ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ കൂടി നടപ്പാക്കിയിരുന്നെങ്കില്‍ ഒരു കോടിയുടെ പണികള്‍ക്ക് 15 ലക്ഷത്തില്‍ കുറയാത്ത ലാഭമുണ്ടാക്കാമായിരുന്നു എന്നാല്‍ ഈ സാധ്യത ഉപയോഗിക്കാന്‍ ഭരണ സമിതിക്കായില്ല. ഏഴ് കോടി രുപയുടെ വരട്ടാര്‍ സംരക്ഷണ പദ്ധതി നടപ്പാക്കിയതിലെ അപാകതകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജനതാ കടവുമുതല്‍ അത്തിവള പുഞ്ചവരെ നീരെഴുകിയിരുന്ന മോണോത്തു തോട് സ്വകാര്യ വ്യക്തികളെ സഹായിക്കും വിധം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മണ്ണിട്ട് നികത്തി കൊടുത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മണ്ണേറ്റുപാടം -തിരുവാമനപുരം പദ്ധതിയില്‍ അഴിമതികാട്ടിയെന്ന ആക്ഷേപവും ഭരണ സമിതിക്ക് തലവേദനയാകും.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ് വായ്പയെടുത്ത് തുടങ്ങിയ ക്യാരിബാഗ് നിര്മ്മാണ് യൂണിറ്റ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. ഹരിത ഗ്രാമം കൊട്ടി ഘോഷിക്കപ്പെട്ടെങ്കിലും മണ്ണേറ്റുപാടം, തോട്ടപ്പുഴ, കോമങ്കേരി, തിരുവാമനപുരം, വാളകത്തില്‍ പുഞ്ച, പടിഞ്ഞാറ്റു പുഞ്ച എന്നിവ കാടു കയറി തന്നെ കിടക്കുകയാണ്. സമ്പൂര്‍ണ്ണ കമ്പ്യൂട്ടറൈ—സേഷന് പഞ്ചായത്തോഫീസില്‍ നിലവില്‍ വന്നിട്ടും അത് വേണ്ട വിധം ഉപയോഗിക്കാന്‍ അധികൃതര്‍ക്കായില്ല. ഓതറ പി.എച്ച.സിക്ക് ഐ.എസ്.ഒ അംഗീകാരം ല’ഭിക്കുന്നതാനായി 30 ലക്ഷം ചെലവാക്കിയപ്പോള്‍ പാവപ്പെട്ട രോഗികള്ക്കായി് മാറ്റി വച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. നിരവധി കാര്‍ഷിക സാധ്യതകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ കാലയളവില്‍ നടന്നത് നാമമാത്രമായ പദ്ധതികള്‍ മാത്രമാണ്.മേഖലയിലെ മിക്കറോഡുകളും സഞ്ചാര യോഗ്യമല്ല.് കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം ്അവാര്‍ഡിന് വേണ്ടിമാത്രമുള്ളതായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: