പട്ടാമ്പി: മരുതൂര്‍ വൈലീരിക്കാവ് ചെന്തോട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ കന്നിമാസത്തിലെ ആയില്യംമകം താലപ്പൊലി ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ പാതിരിക്കുന്നത്ത് മനയ്ക്കല്‍ രുദ്രന്നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നാഗപൂജയും സര്‍പ്പബലിയും നടക്കും. നാളെ രാവിലെ 8ന് നടക്കുന്ന വെച്ച്നിവേദ്യം (പൊങ്കാല) ചടങ്ങിന് അണ്ടലാടി പരമേശ്വരന്‍നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. കവപ്രമാറത്ത് ശങ്കരനാരായണന് അക്കിത്തിരിപ്പാട് ആദ്യ അടുപ്പിലേക്ക് അഗ്നിപകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: