പാലക്കാട്: ബൈക്ക് മോഷണ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പാലക്കാട് മാത്തൂര്‍ തോടുകാട് മോഹന്‍ദാസ്(26), തൃശൂര്‍ ചാവക്കാട് തൃത്തല്ലൂര്‍ വാടാനപ്പള്ളി മനപ്പിള്ളി വീട്ടില്‍ ജ്യോതിസ്(22) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് നിന്ന് മോഷ്ടിച്ച ചുവന്ന പള്‍സര്‍ ബൈക്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ഈ വര്‍ഷമാദ്യം കുഴല്ന്ദത്ത് മാധവിയെ കൊലപ്പെടുത്തിയ കേസില്‍ മോഹന്‍ദാസ് പ്രതിയാണ്. മാല പിടിച്ചുപറിക്കുന്നതിനിടെയാണ് മാധവി കൊല്ലപ്പെട്ടത്. കൂട്ടുപ്രതിയായ ജ്യോതിസിന് കൊടുങ്ങല്ലൂരിലും ഒലവക്കോട് ആര്.പി സ്റ്റേഷനിലും മോഷണക്കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സൗത്ത് സി.ഐ സി.ആര്. പ്രമോദ്, എസ്.ഐ ഷിജു ഏബ്രഹാം, ക്രൈംസ്ക്വാഡ് അംഗങ്ങളായ സി.എസ്. സാജിദ്, റിനോയ്, എസ്.സി.പി.ഒ കേശവന് എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: