മുട്ടില്‍ : വാര്യാട് എസ്റ്റേറ്റിലെ ഐക്യ ട്രേഡ് യൂണിയന് തൊഴിലാളികള്‍ വാര്യാട് എസ്റ്റേറ്റ് പടിക്കല്‍ ദേശീയപാത ഉപരോധിച്ചു. സൈതലവി(സിഐറ്റി യു) ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ മിനിമംകൂലി 500 രൂപയാക്കുക, ബോണസ് 20 ശതമാനം അനുവദിക്കുക, ചികിത്സാസൗകര്യം വര്‍ദ്ധിപ്പിക്കുക,തൊഴിലാളിക്ക് വീട് വെക്കാന്‍ പത്ത് സെന്റ് ഭൂമി അനുവദിക്കുക, ഗ്രാറ്റിയൂറ്റി 30 ദിവസം ആക്കുക, പെന്ഷന് മിനിമം 5000 രൂപ ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം നടത്തിയത്. റ്റി.ഇബ്രാഹിം (എസ്റ്റിയു) അധ്യക്ഷത വഹിച്ചു. ബിഎംഎസ്.ജില്ലാ വൈസ്പ്രസിഡണ്ട് പി.ബാലചന്ദ്രന്, ബിനു തോമസ്, ഉസ്മാന്‍കോയ, എ.പി. അഹമ്മദ് എന്നവര്‍ സംസാരിച്ചു. പി.മുകുന്ദന്, പി. ആര്.രവീന്ദ്രന്, കെ. രാജേഷ്, റ്റി.നാസര്‍, റീജ, സി.കദീജ, പി.ജയന്, ഉമ്മര്‍ പൂപ്പറ്റ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: