ബത്തേരി :ദേശീയപാതയില്‍ കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കാട്ടുപന്നി വാഹനമിടിച്ച് ചത്തു. മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന പന്നിയാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടോയായിരുന്നു സംഭവം. കാട്ടുപന്നി റോഡ് മുറിച്ച് കടക്കുമ്പോഴായിരിക്കാം വാഹനമിടിച്ചതെന്നാണ് കരുതുന്നത്. മുട്ടില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പികെ ജിവരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കാട്ടുപന്നി ചത്ത നിലയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: