സ്വാമി സത്യാനന്ദസരസ്വതിയുടെ 80-ാം ജയന്തി ദിനത്തില്‍ പണിമൂലയില്‍ നടന്ന സദ്ഭാവനാ സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഹിന്ദുഐക്യവേദിയുടെ സ്ഥാപകനേതാവും ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതിയുമായ സ്വാമി സത്യാനന്ദസരസ്വതിയുടെ എണ്‍പതാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി.
കണ്ണൂര്‍ പാലുകാച്ചിമല, പൂന്തുറകലാപം, പാപ്പാവേദിസമരം, കൊല്ലം പുതിയകാവ് ക്ഷേത്രം തുടങ്ങി ഹൈന്ദവ സമൂഹം നേരിട്ട നൂറുകണക്കിന് വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് സമരമുഖത്തേക്കിറങ്ങിയ സന്ന്യാസിവര്യനാണ് അദ്ദേഹം. സ്വാമി തുടങ്ങിവച്ച ഹൈന്ദവ മുന്നേറ്റങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു പറഞ്ഞു. സ്വാമിയുടെ ജയന്തി ആഘോഷം ഹിന്ദുഐക്യവേദി മുഴുവന്‍ സ്ഥാനീയ സമിതികളിലും ആഘോഷിക്കുന്നതിന്റെ ഭാഗമായി പണിമൂലയ്ക്കടുത്തുള്ള ജന്മസ്ഥലത്ത് നടന്ന സദ്ഭാവനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് ഡോ വിജയന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ. പ്രഭാകരന്, സ്വാമിയുടെ ഉറ്റ സുഹൃത്ത് രവീന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സമിതി അംഗം വെണ്ണിയൂര്‍ ഹരി, താലൂക്ക് നേതാക്കളായ മോഹനന് നായര്‍, അഡ്വ രാജേഷ്, ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ സ്ഥാപകനും ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ മഠാധിപതിയുമായ സ്വാമി സത്യാനന്ദ സരസ്വതിയുടെ 80-ാം ജന്മദിനം ഹിന്ദുഐക്യവേദി സദ്ഭാവനാ ദിനമായി ആചരിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന സദ്ഭാവന സമ്മേളനം സംസ്ഥാന സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമികള്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ സിപിഎം അതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ് ചെയ്തത്, ഇ.എസ്. ബിജു പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുസമൂഹത്തിനുവേണ്ടിയാണ് സ്വാമി നിലകൊണ്ടതെന്നും ബിജു അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗം പ്രഭാകരന്, ജ്യോതീന്ദ്രകുമാര്‍, കോവളം ബാബു, കെ.കെ. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: