കല്‍പ്പറ്റ : കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തില്‍ വിജയദശമി ആഘോഷിക്കാന്‍ ഗ്രന്ഥാലയം നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 21ന് പുസ്തകങ്ങള്‍ പൂജയ്ക്ക് വെയ്ക്കും. 23നു രാവിലെ കുട്ടികളെ എഴുത്തിനിരുത്തും. പൂജയെടുപ്പിനു ശേഷം വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. എഴുത്തിനിരുത്തുനുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ലൈബ്രേറിയന്‍ പി. ഗോവിന്ദനുമായി ബന്ധപ്പെടണം. ഫോണ്‍: 9633760063.
ഒക്ടോബര്‍ 11 മുതല്‍ 17 വരെ അംഗത്വവാരാചരണമായി ആചരിക്കും. പരമാവധി ആളുകളെ അംഗങ്ങളാക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എം.എം. പൈലി, പി.എന്‍. പത്മിനി, ഇ.വി. രാജു, കെ. പ്രകാശന്, സ്വയ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: