മാനന്തവാടി : പ്രഥമ മുനിസിപ്പാലിറ്റിയായ മാനന്തവാടിയില്‍ വിധിനിര്‍ണ്ണയിക്കുക 34499 വോട്ടര്‍മാര്‍. സംസ്ഥാനത്തെ പ്രഥമ പട്ടികവര്‍ഗ്ഗ സംവരണമുള്ള ഏക മുനിസിപ്പാലിറ്റിയും മാനന്തവാടിയാണ്. നാളിതുവരെ പഞ്ചായത്ത് മാത്രമായിരുന്ന മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 17561 പുരുഷന്മാരും 16938 പേര് വനിതകളുമാണ് വോട്ടര്‍മാരായിട്ടുള്ളത്. പട്ടികവര്‍ഗ്ഗ ജനറല്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ് പ്രഥമ മാനന്തവാടി മുനിസിപ്പാലിറ്റി.
സംവരണ നറുക്കെടുപ്പിന് മുന്‍പ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണിയിലെ പല പ്രമുഖരും ചെയര്മാന് കുപ്പാ യം കരുതിയിരുന്നെങ്കിലും നറുക്കെടുപ്പ് കഴിഞ്ഞതോടെ പലരും കുപ്പായം അഴിച്ചുവെച്ചനിലയിലാണ്. കഴിവിനൊത്ത മുനിസിപ്പല്‍ ചെയര്‍ മാന്‍ ആരാവണമെന്ന ആലോചനയിലാണ് മുന്നണികളും. പ്രഥമ മുനിസിപ്പാലിറ്റിയുടെ ഭരണം എങ്ങനെയും കൈപ്പിടിയിലൊതുക്കാനാണ് മുന്നണികളുടെ ശ്രമം.
എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചേര്‍ന്ന് മികച്ച മുന്നേറ്റം നടത്താനാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ ശ്രമം. മാനന്തവാടി മുനിസിപ്പാലിറ്റിയില്നിന്നുമാത്രം നൂറ്കണക്കിന് ആളുകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് ഇടത്-വലത് മുന്നണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
രണ്ട് ഭരണാധികാരികളാണ് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഒന്നുമുതല്‍ 18 വരെ ബാണാസുര സാഗര്‍ ഡാം എക്സിക്യുട്ടീവ് എഞ്ചിനീയറും 19 മുതല്‍ 36 വരെ കാരാപ്പുഴ പ്രൊജക്ട് എക് സിക്യുട്ടീവ് എഞ്ചിനീയറു മാണ് വരണാധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: