തലശ്ശേരി: ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകനായ അനൂപിനെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ അന്നത്തെ ധര്‍മ്മടം എസ്ഐയും ഇപ്പോള്‍ സിഐയുമായ സജേഷ് വാഴാളപ്പിന് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു. ഒരു ഹര്‍ത്താല്‍ ദിവസമാണ് അനൂപ്, റജു എന്നീ ബിജെപി പ്രവര്‍ത്തകരെ സജേഷ് വാഴാളപ്പില്‍ അകാരണമായി അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
ഹര്‍ത്താല്‍ ദിവസം അക്രമം നടത്തി എന്ന കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി 2009 സപ്തംബറില്‍ ഇരുവരും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയക്കുകയും ചെയ്തു.
സജേഷ് വാഴാളപ്പിനെതിരെ ലോക്കപ്പില്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് അനൂപ് നല്കിയ സ്വകാര്യ അന്യായത്തിനെതിരെ പ്രതി സജേഷ് വാഴാളപ്പില്‍ ഹൈക്കോടതയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. എന്നാല്‍ ഹൈക്കോടതി 2014 മെയ് മാസം ഹരജി തള്ളി രണ്ടാഴ്ചക്കകം കീഴ്ക്കോടതയില് ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം അന്യായക്കാരനായ അനൂപ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രതി ഹാജരാകാതിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്യായക്കാരന് വേണ്ടി അഡ്വ.സി.കെ.അംബികാ സുതന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: