കോട്ടത്തറ: വയനാട്ടിലെ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിെന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസിഡന്റ് ഉഷ ചന്ദ്രന്റെ ഭര്‍ത്താവും കുഴിവയല്‍ നടുവില്‍മുറ്റം വെള്ളന്-തേയി ദമ്പതികളുടെ മകനുമായ ചന്ദ്രനാ(40)ണ് വിഷം ഉള്ളില്‍ചെന്ന് മരിച്ചത്. ഉഷ കുറച്ചു ദിവസങ്ങളായി കാട്ടിക്കുളത്തെ തന്റെ വീട്ടിലാണ് താമസം.ചൊവ്വാഴ്ച്ച രാവിലെ വീട് തുറന്നുകിടക്കുന്നത് കണ്ട് വീടിനടുത്ത് താമസിക്കുന്ന ചന്ദ്രന്റെ മാതാപിതാക്കള്‍ എത്തിയപ്പോഴാണ് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ ചന്ദ്രനെ കണ്ടത്. തുടര്‍ന്ന് കമ്പളക്കാട് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകിട്ട് അഞ്ചോടെ സംസ്കരിച്ചു. മക്കള്‍: ശാന്തിനി, നന്ദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: