രണ്ടാം ക്ലാസുമുതല്‍ കുട്ടിക്കവിതകളെഴുതിത്തുടങ്ങിയ സാന്ദ്രാ സതീശിന് പുരസ്കാരങ്ങളുടെ പെരുമഴക്കാലമാണിപ്പോള്‍. പങ്കെടുക്കുന്ന സംസ്ഥാനതലമത്സരങ്ങളിലെല്ലാം ലഭിക്കുന്നത് ഒന്നും രണ്ടുംസ്ഥാനങ്ങള്‍ എന്നത് തികച്ചു യാദൃച്ഛികം. കേരള ഹിന്ദി പക്ഷാഘോഷത്തോടനുബന്ധിച്ച് കേരള ഹിന്ദി പ്രചാരസഭ നടത്തിയ ഹിന്ദി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ഏറ്റവും ഒടുവിലത്തെ അംഗീകാരം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ എന്റെ പ്രതീക്ഷ എന്ന ലേഖനമത്സരത്തില്‍ മികച്ച ലേഖനമായി തിരഞ്ഞെടുത്തു. കോഴിക്കോട് നൃത്താലയായില് ഭരതനാട്യത്തില്‍ അഞ്ചര വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര സ്കൂള്‍ കലോത്സവങ്ങളില്‍ സിബിഎസ്ഇ മലബാര്‍ സഹോദയയില്‍ ഭരതനാട്യത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാന്ധി പീസ് ഫൗണ്ടേഷന് ചെന്നൈ ദക്ഷിണേന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓപ്പണ്‍ ബുക്സ് എക്സാമില്‍ വിജയിച്ച പത്തുകുട്ടികളില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു. അതേ വര്‍ഷം തന്നെ ലിറ്റില്‍ ജേര്‍ണലിസ്റ്റ് എന്ന പേരില്‍ കുട്ടികളുടെ ചലച്ചിത്രമേളയെക്കുറിച്ചെഴുതിയതിന് മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്തു. ഇംഗ്ലീഷ് ഹിന്ദി പ്രസംഗ മത്സരങ്ങളില്‍ സിബി എസ്ഇ, സംസ്ഥാന കലോത്സവങ്ങളില്‍ സംസ്ഥാന തല പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്ലസ്്ടു വിദ്യാര്‍ത്ഥിയായിരിക്കെ തിരുവനന്തപുരം ആര്യാ സെന്‍ട്രല്‍ സ്കൂളില്‍ വേണാട് സഹോദയയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ഉപന്യാസ രചന, പ്രസംഗ മത്സരങ്ങളില്‍ രണ്ടു വര്‍ഷവും ഒന്നാം സമ്മാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ പബഌക് സ്പീക്കിങ് റിയാലിറ്റി ഷോയില്‍ (ഒറേട്രിയം) ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുത്തു.
അഭേദാശ്രമത്തില്‍ അഭേദകീര്‍ത്തി പുരസ്കാരത്തിനായി നടത്തിയ ശ്രീമദ് ഭഗവത്ഗീതാ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ട്രിവാന്‍ഡ്രം ഇന്റര്‍ നാഷണല്‍ സ്കൂള്‍ നടത്തിയ സയന്‍സ് ആന്‍ഡ് ലിറ്റററി ഇന്റര്‍ സ്കൂള്‍ ഫെസ്റ്റില്‍ ഹിന്ദി പ്രസംഗത്തിലും ഇംഗ്ലീഷ് എക്സ്ടംപോറിനും ഒന്നാം സ്ഥാനം ലഭിച്ചു. ഐഎസ് ആര് ഒയുടെ സ്പെയ്സ് വീക്ക് ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
സെന്റ് ജോസഫ് സ്കൂള്‍ അലുമ്നി അസോസിയേഷന് നടത്തിയ ലിറ്റററി പെന്റത്ത്ലോണ് മത്സരത്തില്‍ (പ്രസംഗം, പദ്യപാരായണം, ഉപന്യാസരചന, ഫിലിം റിവ്യൂ, കഥാപ്രസംഗം) രണ്ടാം സ്ഥാനം ലഭിച്ചു. ദേശീയ സയന്‍സ് ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം. സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ വര്‍ഷം തോറും നടത്തുന്ന വിസ്റ്റേരിയ 2013 ല്‍ മികച്ച ഡിബേറ്ററായി തിരഞ്ഞെടുത്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോയ്സ് ഒഫ് യൂത്ത് നടത്തിയ ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.
സ്കൂള്‍ തലത്തില്‍ നടത്തിയ മത്സരങ്ങളിലെല്ലാം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചിട്ടുള്ള ഈ മിടുക്കി ഓള് സെയിന്റ്സ് കോളേജില്‍ ബുരുദ പഠനം ആരംഭിച്ച് മാസങ്ങള്‍ക്കകം പങ്കെടുത്ത വിവിധ മത്സരങ്ങളിലും ഒന്നും രണ്ടും സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടി തന്റെ ജൈത്രയാത്ര തുടരുകയാണ്. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി സതീശ് ചന്ദ്രന്റെയും തിരുവനന്തപുരം സ്വദേശി അനിതാ സതീശിന്റെയും മകളാണ്. ഒരു വിഷയത്തിനുപോലും ട്യൂഷനില്ലാതെ പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസും പ്ലസ്ടുവിന് 94.6 ശതമാനം മാര്‍ക്കും വാങ്ങി പഠനത്തിലും വിജയക്കാടി പാറിച്ച് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: