ലക്കിടി: പാമ്പാടി പാമ്പുംകാവിലെ ആയില്യ ഉല്‍സവം ഏഴിന് ആരംഭിക്കും. രാവിലെ അഞ്ചിനു മേല്‍ശാന്തി ഗോപകുമാറിന്റെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം, ആയില്യപ്പന്തലില് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി തെക്കിനിയേടത്ത് മന കേശവന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, അഷ്ടപദി എന്നിവയുണ്ടാകും. എട്ടിനു ശ്രീ നാഗരാജസംഗീതോല്സവത്തിനു ഭദ്രദീപം തെളിയിക്കും. 11നു സപരിവാരപൂജ, പ്രസാദ ഊട്ട് എന്നിവ നടക്കും. എട്ടിനു രാവിലെ ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട്ടുമന ശശി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11ന് ആയില്യപൂജ, സര്വൈശ്വര്യവിളക്ക് പൂജ, സര്‍പ്പപാട്ട്. ഒന്പതിനു ശബരിമല മുന്‍ മേല്‍ശാന്തി ടി.കെ. കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം, എട്ടിനു സംഗീതാര്‍ച്ചന, ആയില്യപൂജ, വൈകിട്ട് മൂന്നിനു പാതിരാക്കുന്നത്തുമന കൃഷ്ണകുമാര്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൂട്ടായ സര്‍പ്പബലി, മഹാപായസഹോമം എന്നിവ നടക്കും. പത്തിനു വൈകിട്ട് ഏഴിനു കളമെഴുത്തുപാട്ടും, സര്‍പ്പപാട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: