നെന്മാറ: ഭരിക്കുന്ന കോണ്‍ഗ്രസ്സും, പ്രതിപക്ഷത്തിരിക്കുന്ന സിപിഎമ്മും സയാമീസ് ഇരട്ടകളെപോലെയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. അയിലൂര്‍ പഞ്ചായത്തിന്റെ ദുര്‍ഭരണത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റി നടത്തിയ ഇരുചക്ര വാഹനറാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാറി മാറി ഭരിച്ച അഴിമതി നടത്തി ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഇരു മുന്നണിയും ചെയ്്തതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പഞ്ചായത്ത് കണ്‍വീനര്‍ എ.സേതുമാധവന് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി.പ്രദീപ് കുമാര്‍, ബാലകൃഷ്ണന്, കെ.സി.ശെല്വന് തുടങ്ങിയവര്‍ സംസാരിച്ചു. ഒലിപ്പാറയില്‍ നിന്നാരംഭിച്ച ജാഥ അടിപ്പെരണ്ട, പയ്യാംകോട്, കയറാടി തുടങ്ങിയവിടങ്ങളെ സ്വീകരണത്തിന് ശേഷം വൈകീട്ട് അയിലൂരില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: