മാനന്തവാടി:ദേശീയ ശുചിത്വ ക്യാമ്പയിന് 2015 ന്റെ ഭാഗമായി, ശുചിത്വാരോഗ്യ രംഗങ്ങളില്‍ മതൃകപരമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുവാനും നാം ഉണ്ടാക്കുന്ന മാലിന്യം മനുഷ്യനും പ്രകൃതിക്കും ഭീഷണിയാകാതെ ഉറവിടത്തില്‍ തന്നെ സംസ്കരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും, ഓരോവ്യക്തിയിലും അനുകൂല ശുചിത്വ മനോഭാവവും ശിലവും ഉണ്ടാക്കിയെടുക്കുന്നതിനായി, ജില്ലാ ശുചിത്വമിഷനും ജി.എച്ച്.എസ്.എസ് വടുവന്‍ചാലിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തയ്യാറാക്കിയ ശുചിത്വ സന്ദേശ നാടകം ‘കാവല്‍ കണാരന്’ ജില്ലയില്‍ പര്യടനം ആരംഭിച്ചു. 20 മിനിറ്റ് ദൈര്‍ഘ്യമുളള തെരുവ് നാടകത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിച്ചത് റോബിന് വര്‍ഗ്ഗീസ് പറളിക്കുന്നാണ്. വടുവന്‍ചാല്‍ ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ എഡ്വിന് വര്‍ഗ്ഗീസ് തോമസ്സ്, അസുന്‍.എം.എസ്, ആദര്‍ശ് രവീന്ദ്രന്, മനു ജൂഡ് മാത്യു, അജ്മല്‍ എം.എ, മനു ജെയിംസ്, നീരജ്.സി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാജാഥ ഒക്ടോബര്‍ 6 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: