അടൂര്‍: ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡരികിലെ വെളളക്കെട്ട് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. ഏനാത്ത് ചന്തയ്ക്കു സമീപം വയലിലാണ് മലിന ജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത്. ഏനാത്ത് പബ്ലിക് മാര്‍ക്കറ്റില്‍ നിന്നുളള മലിന ജലവും മാലിന്യങ്ങളും സമീപത്തെ വെളളക്കെട്ടുളള വയലിലേക്കാണ് ഒഴുകി എത്തുന്നത്. മലിന ജലം കെട്ടിക്കിടന്ന് പനി പടര്‍ത്തുന്ന കൊതുകുകള്‍ പെരുകുകയാണ്. ഇവിടെ കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിവിടുന്നതിനുളള സംവിധാനം ഇല്ലാത്തതാണ് പ്രശ്നം. ഈ ഭാഗത്ത് കൊതുക്, ഈച്ച എന്നിവയുടെ ശല്യമുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മാര്‍ക്കറ്റിന് സമീപത്തു കൂടി പോകുന്ന ലിങ്ക് റോഡിനരുകിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഏനാത്ത് പബ്ലിക് മാര്‍ക്കറ്റിലും സമീപത്തുമായി മാലിന്യം കുമിഞ്ഞു കൂടി കിടക്കുകയാണ്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായ സാഹചര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: