പാലക്കാട്: ഗേജ്മാറ്റം പൂര്‍ത്തിയായ പൊള്ളാച്ചി ലൈനില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നും നാളെയും നടക്കും. നാളെ ഉച്ചയ്ക്കു രണ്ടിനും ആറിനുമിടയില്‍ അതിവേഗ ട്രെയിന്‍ പരീക്ഷണ ഒ!ാട്ടം നടത്തും.
മണിക്കൂറില്‍ 110 കിലേ!ാമീറ്റര്‍ വരെ വേഗത്തിലാണു പരീക്ഷണ ഓട്ടം. പാലക്കാട്-പൊള്ളാച്ചി ലൈനില്‍ റയില്‍ സര്‍വീസ് ആരംഭിക്കുന്നതിനു അനുമതി നല്കേണ്ടതു ബംഗളൂരു ഓഫീസിലെ സുരക്ഷാ കമ്മിഷണറാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി റയില്‍വേ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ എസ്.കെ.മിത്തല്‍ സുരക്ഷാ പരിശോധന നടത്തി അന്തിമാനുമതി നല്‍കും. റയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, നിര്‍മാണവിഭാഗം ചീഫ് എന്‍ജിനീയര്‍, ഡിവിഷനുകളുടെ തലവന്മാര് എന്നിവര്‍ പരിശേ!ാധനാ സംഘത്തിലുണ്ടാകും.
ഇന്ന് മോട്ടോര്ട്രോളിയിലാണു പരിശോധന. സിഗ്നല്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ പരിശോധന കഴിഞ്ഞദിവസങ്ങളില്‍ നടന്നു. ലൈനിലെ മിനുക്കുപണി കഴിഞ്ഞദിവസം പൂര്‍ത്തിയായി. പാളത്തിന്റെ ഉറപ്പും സിഗ്നലുകളുടെ പ്രവര്‍ത്തനവും ഉറപ്പാക്കാന്‍ കഴിഞ്ഞദിവസം അതിവേഗ ട്രെയിന്‍ ഓടിച്ചിരുന്നു.
ലൈന്‍ പൂര്‍ണ സജ്ജമാക്കി സര്‍വീസിനു തയാറാണെന്നു കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു റയില്‍ സര്‍വീസ് ആരംഭിക്കുക.
സുരക്ഷാ പരിശോധന പൂര്‍ത്തിയായാല്‍ ഈമാസം അവസാനത്തോടെയോ കേരളപ്പിറവിയോടനുബന്ധിച്ചോ പുതിയ റയില്‍ സര്‍വീസ് ആരംഭിക്കാനാണ് സാധ്യത.
സുരക്ഷാ പരിശോധനയ്ക്കു മുന്നോടിയായി റയില്‍ എന്‍ജിനും ഒരു ബോഗിയും ഉള്‍പ്പെടുന്ന ട്രെയിന്‍ ഒന്‍പതാം തീയതി പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കും അതിവേഗ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
ഗേജ് മാറ്റത്തിനായി 2008 ഡിസംബര്‍ 10നു ട്രെയിന്‍ സര്‍വീസ് നിര്‍ത്തി ഏഴു വര്‍ഷം പിന്നിട്ടാണ് 250 കോടിയിലെറെ രൂപ ചെലവിട്ട് 54 കിലോമീറ്റര്‍ ദൂരമുള്ള പാലക്കാട് പൊള്ളാച്ചി ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നത്. പാലക്കാട് ടൗണ്‍, പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി ജംഗ്ഷന് എന്നിവിടങ്ങളിലാണു ട്രെയിനുകള്‍ക്കു സ്റ്റോപ്പ് ഉണ്ടാവുക.
പൊതുജനങ്ങള്‍ രണ്ടുദിവസവും ട്രാക്ക് മുറിച്ചുകടക്കുന്നതും പാളത്തിലൂടെ നടക്കുന്നതും ഒഴിവാക്കണമെന്നു ദക്ഷിണറയില്‍വേ അധികൃതര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: