തിരുവനന്തപുരം : ബിജെപി തുരുത്തുംമൂല വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി. വിജയകുമാര്‍ നയിച്ച കാല്‍നട പ്രചാരണ ജാഥ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ ഉദ്ഘാടനം ചെയ്തു. തുരുത്തുംമൂല വാര്‍ഡിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, തെരുവ് വിളക്കുകള്‍ കത്തിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക. കുടിവെള്ള പ്രശ്നത്തിന് അടിയന്തിര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിച്ചത്. വഴയില ശ്രീനാഥ്, വിനോദ്കുമാര്‍, ബിജു, അഭിലാഷ്, മണിക്കുട്ടന്, ബാലു, രാജേഷ് തുടങ്ങിയവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: