മാനന്തവാടി: വാളേരി ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥിയെ പ്രകൃതിരുദ്ധ പീഢനത്തിന് വിധേയമാക്കിയ സംഭവത്തിലുള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ അറസ്റ്റുചെയ്യാത്തപക്ഷം പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പീഢനത്തിനിരയായ വിദ്യാര്‍ഥി പ്രതികളുടെ പേരും വിലാസവും പോലീസിനോട് പറഞ്ഞിട്ടുണ്ട്. പേരിനുമാത്രം ഒരാളെ അറസ്റ്റുചെയ്ത് മറ്റുപ്രതികളെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമത്തെ എന്തുവിലകൊടുത്തും തടയുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. ആറോളം കേസിലുള്‍പ്പെട്ട പ്രതികളിലൊരാള്‍ വിദേശത്തേക്കുപോകാന്‍ ശ്രമം നടത്തുന്നതയി അറിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ല. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിദ്യാര്‍ഥി വിവരമറിയിച്ചിട്ടും സ്കൂള്‍ അധികൃതരും നിസംഗത പാലിക്കുന്നതില്‍ ദുരൂഹതയുളവാക്കുന്നു. പോലീസ് അലംഭാവം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജോണി മറ്റത്തിലാനി, സി.എ. നാരായണന്, ജയനാരായണന്‍, സിന്തു സന്തോഷ്, എന്‍.ജെ. മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: