മണ്ണാര്‍ക്കാട്: ടൗണിലെ ഫൂട്ഫെയര് ആന്റ് സ്റ്റേഷനറി ഷോപ്പില്‍ ഉണ്ടായ അഗ്നിബാധ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ആശുപത്രിപ്പടിയിലെ പികെഎച്ച് കോംപ്ലക്സിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഫാരി ഫൂട്വെയര് ഷോപ്പില്‍ തീപിടിത്തമുണ്ടായത്.
കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടരന്ന് അടുത്ത കടയിലുള്ളവര്‍ ഓടിയെത്തി ഷട്ടര്‍ തുറന്ന് തീ അണൗഭക്കുകയായിരുന്നു. കടഅടച്ച് ഉടമയും ജോലിക്കാരും പോയതിനു ശേഷമായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ അഗ്നിബാധ ഒഴിവാകുകയായിരുന്നു. ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി തീ അണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: