കണ്ണൂര്‍: ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് കായികതാരങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അന്തര്‍ദേശീയ നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നു. അതോടൊപ്പം ആധുനികരീതിയിലുള്ള ഫിറ്റ്നസ് സെന്റര്‍, സ്പോര്‍ട്സ് മെഡിസിന് ലാബ്, സ്പോര്‍ട്സ് മ്യൂസിയം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും നടക്കും. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണോദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നിര്‍വഹിക്കും. ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം ടി.വി.രാജേഷ് എംഎല്‍എയും, സ്പോര്‍ട്സ് മെഡിസിന് ലാബിന്റെ ഉദ്ഘാടനം കെ.എം.ഷാജി എംഎല്‍എയും സ്പോര്‍ട്സ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ജയിംസ് മാത്യു എംഎല്‍എയും നിര്‍വ്വഹിക്കും. ചടങ്ങില്‍ പത്മശ്രീ എം.ഡി. വത്സമ്മ (ഒളിമ്പ്യന്‍) വിശിഷ്ടാതിഥിയായി പങ്കെടുക്കും. എം.ഡി.വത്സമ്മയെ മന്ത്രി ശ്രീ.രമേശ് ചെന്നിത്തല സര്‍വ്വകലാശാലയുടെ ഉപഹാരം നല്കി ആദരിക്കും. ഏഴരക്കോടിയോളം രൂപ ചെലവില്‍ സിപിഡബ്ല്യുഡി ആണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുക. പത്രസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ. അബ്ദുള്‍ഖാദര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്, രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത,് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.പി.ടി. ജോസഫ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പ്രശാന്ത് കെ.പി. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: