തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ അഗ്രോഫെസ്റ്റ് യുവ കര്‍ഷക അവാര്‍ഡ് ജെസ്റ്റി സിബിക്കും വി പി ഇജാസിനും. 15000 രൂപയും മൊമെന്റോയും അടങ്ങിയതാണ് അവാര്‍ഡ്. കാര്‍ഷിക മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാനും യുവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനുമായാണ് അവാര്‍ഡ്. 2014-15 ല്‍ നടത്തിയ അഗ്രോഫെസ്റ്റില് സമാഹരിച്ച തുകയ്ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട വി.പി.ഇജാസ് കുറുമാത്തൂര്‍ ഗ്രമപഞ്ചായത്തിലെ ഈയ്യൂര്‍ സ്വദേശിയാണ്. വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ പഠിച്ച ഇജാസ് പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. പയര്‍, കുമ്പളം, ചീര, വെണ്ട, വഴുതന, തക്കാളി, വെള്ളരി തുടങ്ങിയവയാണ് പ്രധാന കൃഷികള്‍. തളിപ്പറമ്പ് സര് സെയ്ദ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഇജാസ് ഇപ്പോള്‍ കുറുമാത്തൂര്‍ കൃഷിഭവന്റെ സഹായത്തോടെ പുതുതായി ഒരു മഴമറയും കൂണ്‍കൃഷി യൂണിറ്റും കൂടി തുടങ്ങുകയാണ്. ഇബ്രാഹിം-ഹാജിറ ദമ്പതിമാരുടെ മകനാണ്. ആലക്കോട് ഗ്രാമപഞ്ചായത്തിലെ കാപ്പിമലയില്‍ താമസിക്കുന്ന ജെസ്റ്റി സിബി അഞ്ച് ഏക്കര്‍ പറമ്പില്‍ തെങ്ങ്, കുരുമുളക്, കൊക്കോ, കവുങ്ങ്, വാഴ എന്നിവയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായി ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവയുമുണ്ട്. മൂന്ന് പശുക്കളില്‍ നിന്നും 26 ലിറ്ററോളം പാല് ലഭിക്കുന്നുണ്ട്. സ്വന്തം പറമ്പില്‍തന്നെ മണ്ണ്-ജല സംരക്ഷണ പ്രവൃത്തികളും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: