പാനൂര്‍: ഹൈന്ദവതയ്ക്കെതിരെ സിപിഎം നടത്തുന്ന വെല്ലുവിളികള്‍ ആകസ്മികമല്ലെന്നും അത് ആസൂത്രിതമാണെന്നും ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ് പറഞ്ഞു. ഹിന്ദുഐക്യവേദി പാനൂര്‍ മേഖല പദയാത്രയുടെ സമാപനം പളളിക്കുനിയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുവിനെതിരെ എന്തും പറയാമെന്നും പ്രവര്ത്തിക്കാമെന്നുമുളള മൗഢ്യതയ്ക്ക് ഹൈന്ദവര്‍ തക്കതായ മറുപടി തന്നെ നല്‍കും. ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റി കഴുത്തില്‍ കുരുക്കു മുറുക്കി റോഡു നീളെ പ്രദര്‍ശിപ്പിച്ചതിന് സിപിഎം മാപ്പര്‍ഹിക്കുന്നില്ല. ഇതിന് കാലം നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. രവീന്ദ്രന് മോന്താല്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ പ്രദീപ് ശ്രീലകം, പി.സത്യപ്രകാശ്, കെസി.വിഷ്ണു, കെ.പി.ജിഗീഷ്, കെ.പ്രകാശന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രണേഷ് സ്വാഗതവും, സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. രാവിലെ സെന്‍ട്രല്‍ എലാങ്കോട് വെച്ച് പദയാത്ര വിഎച്ച്പി സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന് ഉദ്ഘാടനം ചെയ്തു. ജിരണ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.രമീഷ്, കെകെ.ധനജ്ഞയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാനൂര്‍, പെരിങ്ങളം, കരിയാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പദയാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം ലഭിച്ചു. കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനം എന്ന സന്ദേശമുയര്‍ത്തി പിടിച്ചാണ് ഹിന്ദുഐക്യവേദി പഞ്ചായത്ത്തല പദയാത്രകള്‍ സംഘടിപ്പിച്ചിട്ടുളളത്. മൊകേരി പഞ്ചായത്ത് പദയാത്ര ഇന്ന് രാവിലെ 10ന് വളളങ്ങാട് ഗുരുസന്നിധി പരിസരത്ത് നിന്നും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: