തൊടുപുഴ: വീട്ടുമുറ്റത്ത് വച്ച് സ്റ്റാര്ട്ടാക്കവേ നിയന്ത്രണം വിട്ട കാര്‍ 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരനും രണ്ടു മക്കള്‍ക്കും പരിക്കേറ്റു. മൂലമറ്റത്ത് കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. മൂലമറ്റം കെഎസ്ഇബി യിലെ ജീവനക്കാരനായ ഇ എല്‍ ജോണ്സണ് ആണ് അപകടത്തില്‍പെട്ടത്. ജോണ്‍സന്റെ മക്കളായ നൈജോ (9), ആന്റണി (6) എന്നിവര്‍ക്കും പരിക്കേറ്റു. പുതിയതായി വാങ്ങിയ വാഗണര്‍ കാറാണ് അപകടത്തില്‍ പെട്ടത്. കരിമണ്ണൂരിലെ ജോണ്‍സന്റെ വീട്ടിലേക്കു പോകാന്‍ തുടങ്ങവെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരും മൂലമറ്റം ഫയര്‍ഫോഴ്സ് യൂണിറ്റും എത്തിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: