മുട്ടം : മുട്ടം കോടതി ജംഗ്ഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ പ്രയോജനപ്പെടുന്നില്ല. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസ് നിര്‍ത്താത്തതിനാല്‍ യാത്രക്കാര്‍ ഇവിടെ ഇരിക്കാറില്ല. മുന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും പണം മുടക്കിയാണ് ഇത് നിര്‍മ്മിച്ചത്. തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായാണ് വെയിറ്റിംഗ് ഷെഡ്ഡ് നിര്‍മ്മിച്ചത്. ഇപ്പോള്‍ വിജനമായ ബസ് കാത്തിരിപ്പുകേന്ദ്രം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ബസുകള്‍ വെയിറ്റിംഗ് ഷെഡ്ഡിന്റെ മുന്‍വശം നിര്‍ത്തുവാന്‍ നടപടി സ്വീകരിക്കാന്‍ പോലീസും ശ്രമിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: