തൊടുപുഴ : വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത പാന്‍മസാലയുടെ ശേഖരം പിടികൂടി. രണ്ട് പേര് അറസ്റ്റില്‍. വെങ്ങല്ലൂര്‍ കപ്രാട്ടില്‍ ജബ്ബാര്‍ (50), തങ്കമണി നായരുപാറ മുണ്ടാട്ടുകുന്നേല് സ്വദേശിയും തൊടുപുഴ – കോ-ഓപ്പറേറ്റീവ് സ്കൂളിന് സമീപം ഗ്രീന്‍ വാലി ഹൗസിംഗ് കോളനിയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ജിനു തങ്കപ്പന് (33) എന്നിവരാണ് പിടിയിലായത്. ജിനുവിന്റെ വീട്ടില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ 750 പായ്ക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍ തൊടുപുഴ പോലീസ് പിടിച്ചെടുത്തത്.
വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപം കട നടത്തിവരികയാണ് ജബ്ബാര്‍. ഇയാളുടെ കടയിലെ സ്റ്റാഫാണ് ജിനുവിന്റെ ഭാര്യ. കടയിലെ വില്‍പ്പനയ്ക്കുള്ള പാന്‍ ഉല്‍പ്പന്നങ്ങള്‍ ജബ്ബാര്‍ ഇവിടെ സൂക്ഷിക്കുമായിരുന്നു. ഡിവൈഎസ്പിയുടെ ഷാഡോ പോലീസ് നല്കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുപ്രതികളേയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: