പുളിയന്മല : ഏലയ്ക്കയുടെ നിറം ആകര്‍ഷകമാക്കാന്‍ വന്‍തോതില്‍ മരുന്ന് പ്രയോഗിക്കുന്നു. ഏലത്തോട്ടം മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെ ഏലക്ക ഉണങ്ങുന്നതിനുള്ള ഡ്രയര്‍ യൂണിറ്റുകളിലും തിരക്കേറിയിരിക്കുകയാണ്. വ്യത്യസ്ഥ ഡ്രയര്‍ യൂണിറ്റുകളില്‍ ഉണങ്ങുമ്പോള്‍ ഏലക്കയുടെ സ്വഭാവിക നിറത്തിലും വ്യത്യാസം സംഭവിക്കാം. ഇങ്ങനെ ഉണ്ടാകുന്ന നിറവ്യത്യാസം തിരിച്ചറിയാതിരിക്കാന്‍ വ്യാപകമായി കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നു. സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് ഏലത്തിന്റെ വിലയെ ബാധിക്കുന്നതിനാലാണ് കൃത്രിമ നിറം ചേര്‍ക്കുന്നത്. രാസവസ്തുക്കള്‍ കലക്കിയ വെള്ളത്തില്‍ ഏലയ്ക്ക മുക്കിയെടുത്ത് ഉണങ്ങുകയാണ് ചെയ്യുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിറം നല്‍കുന്നത് ഏലത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നുണ്ട്. കര്ഷകന് ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ ഉണങ്ങുന്ന ഏലക്ക വിലവര്‍ദ്ധനവ് പ്രതീക്ഷിച്ച് ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും കഴിയുന്നില്ല. ഇത് മനസ്സിലാക്കി കര്‍ഷകരെ ചൂക്ഷണം ചെയ്യുന്ന ഇടനിലക്കാരായ വ്യാപാരികളും മേഖലയില്‍ സജീവമാണ്. വിദേശ മാര്‍ക്കറ്റുകളില്‍ ഏലത്തിന്റെ ഗുണമേന്മയെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏലകൃഷിയുടെ ഭാഗമായുള്ള അമിത കീടനാശിനി പ്രയോഗവും ക്രിത്രിമ നിറം ചേര്‍ക്കലും പഠനവിധേയമാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ 550 മുതല്‍ 650 വരെയാണ് ഏലക്കയുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: