കാഞ്ഞങ്ങാട്: പെരിയയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു. ഇന്നലെ വൈകിട്ട് പെരിയാനത്താണ് സംഭവം. സംഘട്ടനത്തില്‍ പരിക്കേറ്റ എസ്എന്‍ഡിപി പ്രവര്ത്തകന് പെരിയാനത്തെ ടി.വി.രാമകൃഷ്ണന് (32) നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനദുര്‍ഗ ക്ഷേത്രയോഗം കഴിഞ്ഞ് ക്ഷേത്രപരിസരത്ത് നില്‍ക്കുകയായിരുന്ന തന്നെ പെരിയാനത്തേക്ക് വിളിച്ചുകൊണ്ടുപോയി ദേഹത്ത് ചെത്തുകല്ലിടുകയും എസ്എന്‍ഡിപി രൂപീകരണത്തെ ചോദ്യം ചെയ്തുമാണ് അക്രമിച്ചതെന്നും രാമകൃഷ്ണന് പറഞ്ഞു. ഹിന്ദുഐക്യവേദി പുല്ലൂര്‍ പെരിയ പഞ്ചായത്ത് ജോ.സെക്രട്ടറിയാണ് രാമകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: