തൊടുപുഴ : വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് നാശനഷ്ടം സംഭവിച്ചതിനും ഗൃഹനാഥയ്ക്കുണ്ടായ മാനസിക ആഘാതത്തിനും നഷ്ടപരിഹാരമായി 3,41,780 രൂപയും 7 ശതമാനം പലിശയും നല്കാന് തൊടുപുഴ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജ് പി. മാധവന് ഉത്തരവായി. വിധി തുക ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ കെട്ടിവച്ചു. ഇടുക്കി പന്നിയാര്‍കുട്ടി ഈരക്കുഴി ഉമ്മച്ചനും ഭാര്യമേരിയുമാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ജൂണ്‍ 4ന് രാത്രി 12 മണിയോടെ രാജാക്കാട് – തേക്കിന്‍കാനം റോഡിലൂടെ പഴങ്ങള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് റോഡിന് 50 മീറ്റര്‍ താഴെ സ്ഥിതി ചെയ്യുന്ന കോണ്‍ക്രീറ്റ് വീടിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസമയം മേരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അഡ്വ. ടോമി ചെറുവള്ളി ട്രിബ്യൂണലില്‍ ഹാജ
രായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: