തൊടുപുഴ : സ്കൂള്‍ സമയങ്ങളില്‍ നിയന്ത്രണം ലംഘിച്ച് നഗരത്തില്‍ ടിപ്പറുകള്‍ പായുന്നു. രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 5 വരെയും ഉള്ള സമയങ്ങളിലാണ് നിലവില്‍ ഭാരവാഹനങ്ങളായ ടിപ്പറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മണി സമയത്ത് പോലും നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ടിപ്പറുകള്‍ ചീറിപ്പായുന്നു. പോലീസിന്റെ കണ്മുന്നിലൂടെ ടിപ്പറുകള്‍ കടന്നുപോയിട്ടും നടപടിയില്ല. മുന്‍പ് നിരവധി അപകടങ്ങള്‍ ഉണ്ടാക്കുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ടിപ്പറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവ നടപ്പില്‍വന്നിട്ടും ടിപ്പറുകള്‍ നഗരത്തിലൂടെ പായുകയാണ്. തിരക്കേറിയ സമയങ്ങളില്‍ ടിപ്പറുകളുടെ ഓട്ടം നിരോധിക്കണമെന്നാണ് യാത്രക്കാരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്. പോലീസ് ഉള്‍പ്പെടെയുള്ള അധികാരികള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: